---
title: "'കുടിനീരൊരുക്കി'; പറവകൾക്ക് കുടിനീർ നൽകി  മുതുവടത്തൂർ എംയുപി സ്കൂൾ"
english_title: "'Drinking water prepared'; Muthuvadathur MUP School provides drinking water to birds"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/355225/drinking-water-prepared-muthuvadathur-mup-school-provides-drinking-water-to-birds"
published_at: "2026-04-24T16:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69eb4aeaa0c32_REFDTG.jpg"
keywords: []
---

# 'കുടിനീരൊരുക്കി'; പറവകൾക്ക് കുടിനീർ നൽകി  മുതുവടത്തൂർ എംയുപി സ്കൂൾ

> **Lead Summary:** എടച്ചേരി:**[** ചുട്ടു പൊള്ളുന്ന വേനൽ ചൂടിന് പറവകൾക്ക് കുടിനീരൊരുക്കി മാതൃകയാവുകയാണ് മുതുവടത്തൂർ മാപ്പിള യുപി സ്കൂൾ കുട്ടികളും അധ്യാപകരും. സ്കൂളിന് തൊട്ടടുത്തുള്ള വിദ്യാർത്ഥികളായ മുഹമ്മദ് ഷെഹാൻ, അഹ്മദ് അയാൻ, നസീഹ നൗഷാദ്, ഷിസമെഹ്റിനും മറ്റുമാണ് നിത്യവും പക്ഷികൾക്കും അണ്ണാറക്കണ്ണനുമായി കുടിനീര് മൺകലത്തിൽ പകർന്ന് നൽകുന്നത്.

## Article Content

എടച്ചേരി:**[** ചുട്ടു പൊള്ളുന്ന വേനൽ ചൂടിന് പറവകൾക്ക് കുടിനീരൊരുക്കി മാതൃകയാവുകയാണ് മുതുവടത്തൂർ മാപ്പിള യുപി സ്കൂൾ കുട്ടികളും അധ്യാപകരും. സ്കൂളിന് തൊട്ടടുത്തുള്ള വിദ്യാർത്ഥികളായ മുഹമ്മദ് ഷെഹാൻ, അഹ്മദ് അയാൻ, നസീഹ നൗഷാദ്, ഷിസമെഹ്റിനും മറ്റുമാണ് നിത്യവും പക്ഷികൾക്കും അണ്ണാറക്കണ്ണനുമായി കുടിനീര് മൺകലത്തിൽ പകർന്ന് നൽകുന്നത്.

തൂണേരി ബി ആർ സി ക്ലസ്റ്റർ കോഡിനേറ്റർ ജീജ. സി.പി മൺപാത്രത്തിൽ വെള്ളം പകർന്ന് ഉദ്ഘാടനം ചെയ്തു. സി ആർ സി മാരായ രമ്യ. എൻ.കെ, ജീജിരാജ് സി.എം,അധ്യാപകരായ ഇ.പി. മുഹമ്മദലി മാസ്റ്റർ, ഒ. സ്വപ്ന ടീച്ചർ, പ്രധാനാധ്യാപകൻ കെ.പി.ശ്യാംസുന്ദർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/355225/drinking-water-prepared-muthuvadathur-mup-school-provides-drinking-water-to-birds)