---
title: "കടിയേൽക്കാതെ രക്ഷ; കല്ലാച്ചിയിൽ പാമ്പ് കടിയിൽ നിന്നും വിദ്യാർത്ഥി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു"
english_title: "Student narrowly escapes snake bite in Kallachi"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/355282/student-narrowly-escapes-snake-bite-in-kallachi"
published_at: "2026-04-25T07:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ec26d1efcd2_student_kallachi.jpg"
keywords: []
---

# കടിയേൽക്കാതെ രക്ഷ; കല്ലാച്ചിയിൽ പാമ്പ് കടിയിൽ നിന്നും വിദ്യാർത്ഥി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

> **Lead Summary:** കല്ലാച്ചി: കോഴിക്കോട് കല്ലാച്ചിയിൽ പാമ്പ് കടിയിൽ നിന്നും വിദ്യാർത്ഥി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. പൂച്ചയുടെ കടിയേറ്റ പാമ്പ് വേഗത്തിൽ ഇഴഞ്ഞുനീങ്ങുന്നതിനിടെയാണ് വിദ്യാർത്ഥിക്കടുത്തെത്തിയത്. വിദ്യാർത്ഥി സ്കൂട്ടറിൽ നിന്നും സാധനങ്ങൾ എടുത്ത് മാറ്റുന്നതിനിടെയായിരുന്നു സംഭവം. പാമ്പിനെ കണ്ട് ഓടി മാറിയതിനാലാണ് കല്ലാച്ചി സ്വദേശി അബ്ദുൽ റാനിഷ് കടിയേൽക്കാതെ രക്ഷപ്പെട്ടത്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നു.

## Article Content

കല്ലാച്ചി: കോഴിക്കോട് കല്ലാച്ചിയിൽ പാമ്പ് കടിയിൽ നിന്നും വിദ്യാർത്ഥി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. പൂച്ചയുടെ കടിയേറ്റ പാമ്പ് വേഗത്തിൽ ഇഴഞ്ഞുനീങ്ങുന്നതിനിടെയാണ് വിദ്യാർത്ഥിക്കടുത്തെത്തിയത്. വിദ്യാർത്ഥി സ്കൂട്ടറിൽ നിന്നും സാധനങ്ങൾ എടുത്ത് മാറ്റുന്നതിനിടെയായിരുന്നു സംഭവം. പാമ്പിനെ കണ്ട് ഓടി മാറിയതിനാലാണ് കല്ലാച്ചി സ്വദേശി അബ്ദുൽ റാനിഷ് കടിയേൽക്കാതെ രക്ഷപ്പെട്ടത്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/355282/student-narrowly-escapes-snake-bite-in-kallachi)