---
title: "പൊലീസ് കേസെടുത്തു; വളയത്ത് ഡിവൈഎഫ്ഐ നേതാവിന് നേരെ അക്രമം "
english_title: "Violence against DYFI leader in Valayam"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/355298/violence-against-dyfi-leader-in-valayam"
published_at: "2026-04-25T09:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ec39fddd68b_nada1.jpg"
keywords: []
---

# പൊലീസ് കേസെടുത്തു; വളയത്ത് ഡിവൈഎഫ്ഐ നേതാവിന് നേരെ അക്രമം 

> **Lead Summary:** **വളയം: [** വളയത്ത് ഡിവൈഎഫ്ഐ നേതാവിന് നേരെ അക്രമം. കഞ്ചാവ് ഉപയോഗിച്ച് ലഹരിക്ക് അടിമപ്പെട്ട യുവാവാണ് അക്രമിച്ചതെന്ന് പരാതി. സംഭവത്തിൽ വളയം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

## Article Content

**വളയം: [** വളയത്ത് ഡിവൈഎഫ്ഐ നേതാവിന് നേരെ അക്രമം. കഞ്ചാവ് ഉപയോഗിച്ച് ലഹരിക്ക് അടിമപ്പെട്ട യുവാവാണ് അക്രമിച്ചതെന്ന് പരാതി. സംഭവത്തിൽ വളയം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

ഡിവൈഎഫ്ഐ വളയം മേഖല ട്രഷറർ തിരുവങ്ങോത്ത് ശ്രീജേഷിനെയാണ് അക്രമിച്ചത്. ഇന്നലെ രാത്രി പത്ത് മണിക്ക് വളയം ടൗണിൽ വെച്ചാണ് അക്രമം. മുഖത്തും ചുണ്ടിലും പരിക്കുണ്ട്.

സംഭവത്തിൽ മടാക്കൽ വിനോദൻ്റെ മകൻ വിമൽജിത്തിനെതിരെ വളയം പൊലീസ് കേസെടുത്തു.വിമൽജിത്ത് ആർഎസ്എസ് പ്രവർത്തനാണെന്ന് ഡിവൈഎഫ്ഐ നേതാക്കൾ പറഞ്ഞു.

സുഹൃത്തിനെ വിളിക്കാൻ മകനെ ഫോൺ ചെയ്തപ്പോൾ വിമൽ ഫോണെടുത്ത് അസഭ്യം പറയുകയായിരുന്നുവെന്നും ഇത് ചോദ്യം ചെയ്യുന്നതിനിടെയാണ് അക്രമമെന്ന് ശ്രീജേഷ് പരാതിയിൽ പറയുന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/355298/violence-against-dyfi-leader-in-valayam)