---
title: "നാളെ നാടിന് സമർപ്പിക്കും; എടച്ചേരിയുടെ സാംസ്കാരിക മുഖമായി 'ബിമൽ ഗ്രാമം'"
english_title: "'Bimal Gramam' to be dedicated to the nation tomorrow"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/355307/bimal-gramam-to-be-dedicated-to-the-nation-tomorrow"
published_at: "2026-04-25T10:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ec48d322591_nada22.jpg"
keywords: []
---

# നാളെ നാടിന് സമർപ്പിക്കും; എടച്ചേരിയുടെ സാംസ്കാരിക മുഖമായി 'ബിമൽ ഗ്രാമം'

> **Lead Summary:** **എടച്ചേരി: [ **വിടപറഞ്ഞ പ്രമുഖ സാംസ്കാരിക പ്രവർത്തകൻ കെ.എസ്. ബിമലിന്റെ സ്മരണാർത്ഥം എടച്ചേരിയിൽ നിർമ്മിച്ച ബിമൽ സാംസ്കാരിക ഗ്രാമം നാളെ നാടിന് സമർപ്പിക്കും.

## Article Content

**എടച്ചേരി: [ **വിടപറഞ്ഞ പ്രമുഖ സാംസ്കാരിക പ്രവർത്തകൻ കെ.എസ്. ബിമലിന്റെ സ്മരണാർത്ഥം എടച്ചേരിയിൽ നിർമ്മിച്ച ബിമൽ സാംസ്കാരിക ഗ്രാമം നാളെ നാടിന് സമർപ്പിക്കും.

വേങ്ങോളിയിൽ വടകര-മാഹി കനാലിന് സമീപം ഒരുക്കിയ ഈ സാംസ്കാരിക കേന്ദ്രത്തിന്റെ ആദ്യഘട്ട ഉദ്ഘാടനം വൈകുന്നേരം ആറ് മണിക്ക് പ്രശസ്ത കവി സച്ചിദാനന്ദൻ നിർവ്വഹിക്കും.

ചടങ്ങിൽ ഡോ. ഖദീജ മുംതാസ്, വീരാൻകുട്ടി, ഡോ. കെ.വി. സജയ് തുടങ്ങിയ പ്രമുഖർ സംബന്ധിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് സംഗീത നാടക അക്കാദമി അവാർഡ് ജേതാവ് മനോജ് നാരായണനെ ആദരിക്കുകയും നന്ത്യാട്ട് കുന്നം നാടക അരങ്ങ് അവതരിപ്പിക്കുന്ന ‘ചാപ്പ’ എന്ന നാടകം അരങ്ങേറുകയും ചെയ്യും.

മുൻപ് അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്ത ഓപ്പൺ സ്റ്റേജിലാണ് പരിപാടികൾ നടക്കുക. ബിമൽ സ്മരണയിൽ വിവിധ വർഷങ്ങളിലായി നടന്ന പരിപാടികളുടെ ഫോട്ടോ എക്സിബിഷനും ഇതിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

കുട്ടികളുടെ മിനി പാർക്ക്, മിനി ഹാൾ, കഫറ്റീരിയ, ഒത്തുചേരൽ ഇടങ്ങൾ എന്നിവയാണ് ആദ്യഘട്ടത്തിൽ സജ്ജമായിരിക്കുന്നത്. വരും ദിവസങ്ങളിൽ ചിത്രരചന, സംഗീതം, കളരി തുടങ്ങിയവയിൽ പരിശീലനവും ആരംഭിക്കും.

കലാപ്രകടനങ്ങൾക്കുള്ള ആധുനികമായ ഓപ്പൺ സ്റ്റേജ്, തിയേറ്റർ പരിശീലന കേന്ദ്രങ്ങൾ, ലൈബ്രറി, താമസ സൗകര്യം എന്നിവയുൾപ്പെടെ സമഗ്രമായ ഒരു പഠന-സാംസ്കാരിക കേന്ദ്രമായാണ് ബിമൽ സാംസ്കാരിക ഗ്രാമം വിഭാവനം ചെയ്തിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/355307/bimal-gramam-to-be-dedicated-to-the-nation-tomorrow)