---
title: "'സർഗ വിദ്യാർഥിത്വത്തിന് കാവലാവാം'; എം.എസ്.എഫ് നാദാപുരം പഞ്ചായത്ത് യൂണിറ്റ് റൈഡിന് തുടക്കം"
english_title: "MSF Nadapuram Panchayat Unit Ride begins"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/355317/MSF-Nadapuram-Panchayat-Unit-Ride-begins"
published_at: "2026-04-25T11:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ec57b677f6e_nadaaaaaaaa.jpg"
keywords: []
---

# 'സർഗ വിദ്യാർഥിത്വത്തിന് കാവലാവാം'; എം.എസ്.എഫ് നാദാപുരം പഞ്ചായത്ത് യൂണിറ്റ് റൈഡിന് തുടക്കം

> **Lead Summary:** **നാദാപുരം: [ **'സ്വത്വത്തിലൂടെ ഒരുമിക്കാം സർഗ വിദ്യാർഥിത്വത്തിന് കാവലാവാം' എന്ന സന്ദേശവുമായി എം.എസ്.എഫ് നാദാപുരം പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിക്കുന്ന യൂണിറ്റ് റൈഡിന് ആവേശകരമായ തുടക്കമായി.

## Article Content

**നാദാപുരം: [ **'സ്വത്വത്തിലൂടെ ഒരുമിക്കാം സർഗ വിദ്യാർഥിത്വത്തിന് കാവലാവാം' എന്ന സന്ദേശവുമായി എം.എസ്.എഫ് നാദാപുരം പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിക്കുന്ന യൂണിറ്റ് റൈഡിന് ആവേശകരമായ തുടക്കമായി.

പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം ചേലക്കാട് ശാഖയിൽ മുസ്ലിം ലീഗ് നാദാപുരം പഞ്ചായത്ത് ജനറൽ സെക്രട്ടറി എടത്തിൽ നിസാർ മാസ്റ്റർ നിർവ്വഹിച്ചു. വിദ്യാർത്ഥി സമൂഹത്തിൽ സർഗ്ഗാത്മകതയും ഐക്യബോധവും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ ക്യാമ്പയിൻ നടപ്പിലാക്കുന്നത്.

ഫവാസ് തുണ്ടിയിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ രാഷ്ട്രീയ-സാംസ്കാരിക മേഖലയിലെ പ്രമുഖർ സംസാരിച്ചു. എം.സി സുബൈർ, മണ്ടോടി ബഷീർ മാസ്റ്റർ, കോയഞ്ഞി തങ്ങൾ, ഷംസീർ മാസ്റ്റർ, ശുഹൈബ് ഇയ്യംകോട് എന്നിവർക്ക് പുറമെ വി.ടി.കെ മുഹമ്മദ്, വി.എൻ അബ്ദുല്ല, വി. മൊയ്തു, ബഷീർ പോലേരി, സവാദ്, കെ.ടി.കെ സലീം എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.

നസൽ സ്വാഗതവും റിസ്വാൻ നന്ദിയും രേഖപ്പെടുത്തി. വരും ദിവസങ്ങളിൽ പഞ്ചായത്തിലെ വിവിധ യൂണിറ്റുകളിൽ റൈഡിന്റെ ഭാഗമായുള്ള പരിപാടികൾ തുടരും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/355317/MSF-Nadapuram-Panchayat-Unit-Ride-begins)