---
title: "ഗതാഗതക്കുരുക്ക് രൂക്ഷം; കല്ലാച്ചിയിൽ ടൗൺ നവീകരണം പാതിവഴിയിൽ, ദുരിതത്തിലായി യാത്രക്കാർ"
english_title: "Town renovation in Kallachi is halfway completed."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/355490/town-renovation-in-kallachi-is-halfway-completed"
published_at: "2026-04-26T11:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69eda4e5714cc_nada4.jpg"
keywords: []
---

# ഗതാഗതക്കുരുക്ക് രൂക്ഷം; കല്ലാച്ചിയിൽ ടൗൺ നവീകരണം പാതിവഴിയിൽ, ദുരിതത്തിലായി യാത്രക്കാർ

> **Lead Summary:** **കല്ലാച്ചി: [ **കല്ലാച്ചി ടൗൺ നവീകരണ പ്രവർത്തനങ്ങൾ ഇടയ്ക്കിടെ തടസ്സപ്പെടുന്നത് പ്രദേശത്തെ ഗതാഗത സംവിധാനത്തെ പാടെ താറുമാറാക്കുന്നു. കല്ലാച്ചി-വാണിയൂർ റോഡിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അനുഭവപ്പെടുന്ന രൂക്ഷമായ ഗതാഗതക്കുരുക്ക് യാത്രക്കാരെയും നാട്ടുകാരെയും ഒരുപോലെ വലയ്ക്കുകയാണ്.

## Article Content

**കല്ലാച്ചി: [ **കല്ലാച്ചി ടൗൺ നവീകരണ പ്രവർത്തനങ്ങൾ ഇടയ്ക്കിടെ തടസ്സപ്പെടുന്നത് പ്രദേശത്തെ ഗതാഗത സംവിധാനത്തെ പാടെ താറുമാറാക്കുന്നു. കല്ലാച്ചി-വാണിയൂർ റോഡിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അനുഭവപ്പെടുന്ന രൂക്ഷമായ ഗതാഗതക്കുരുക്ക് യാത്രക്കാരെയും നാട്ടുകാരെയും ഒരുപോലെ വലയ്ക്കുകയാണ്.

ടൗണിലെ നിർമ്മാണ പ്രവർത്തനങ്ങൾ കാരണം പേരാമ്പ്ര ഭാഗത്തുനിന്നുള്ള വാഹനങ്ങൾ വരിക്കോളി റോഡ് വഴി കല്ലാച്ചി-വാണിയൂർ റോഡിലേക്ക് തിരിച്ചുവിടുന്നതാണ് തിരക്ക് വർദ്ധിക്കാൻ പ്രധാന കാരണമായത്.

ഇടുങ്ങിയ റോഡിലൂടെ പരിധിക്കപ്പുറം വാഹനങ്ങൾ എത്തുന്നതിനൊപ്പം റോഡരികിലെ അനധികൃത പാർക്കിംഗ് കൂടി ആയതോടെ കാൽനടയാത്രക്കാർക്ക് പോലും വഴിനടക്കാൻ പറ്റാത്ത അവസ്ഥയായി.

കല്ലാച്ചി ജംഗ്ഷനിലെ വ്യാപാര സ്ഥാപനങ്ങൾക്ക് മുൻപിൽ നിയമം ലംഘിച്ച് പാർക്ക് ചെയ്യുന്ന വാഹനങ്ങൾ നീക്കം ചെയ്യാൻ അധികൃതർ തയ്യാറാകുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. മണിക്കൂറുകളോളം നീളുന്ന ഈ ഗതാഗതക്കുരുക്കിന് പരിഹാരമായി കല്ലാച്ചി ജംഗ്ഷനിൽ പോലീസ് നിരീക്ഷണം ഏർപ്പെടുത്തണമെന്നും അനധികൃത പാർക്കിംഗിനെതിരെ കർശന നടപടി സ്വീകരിക്കണമെന്നുമാണ് ഇപ്പോൾ നാട്ടുകാർ ആവശ്യപ്പെടുന്നത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/355490/town-renovation-in-kallachi-is-halfway-completed)