---
title: "ചൂട് കൂടുന്നു; അരൂരിൽ കർഷകത്തൊഴിലാളിക്ക് സൂര്യാതപമേറ്റു, പുറത്തും കൈക്കും ഗുരുതര പൊള്ളൽ"
english_title: "Agricultural worker suffers heatstroke in Aroor"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/355502/agricultural-worker-suffers-heatstroke-in-aroor"
published_at: "2026-04-26T11:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69edac58b6b88_zzzzzzzz.jpg"
keywords: []
---

# ചൂട് കൂടുന്നു; അരൂരിൽ കർഷകത്തൊഴിലാളിക്ക് സൂര്യാതപമേറ്റു, പുറത്തും കൈക്കും ഗുരുതര പൊള്ളൽ

> **Lead Summary:** **അരൂര്‍: [**[ ] അരൂരിൽ ജോലിക്കിടെ കർഷകത്തൊഴിലാളിക്ക് സൂര്യാതപമേറ്റു. കല്ലുമ്പുറം മാരമ്പറ്റ സ്വദേശിയായ കെ.ടി. കുമാരനാണ് കഠിനമായ വെയിലിൽ ജോലി ചെയ്യുന്നതിനിടെ പൊള്ളലേറ്റത്.

## Article Content

**അരൂര്‍: [**[ ] അരൂരിൽ ജോലിക്കിടെ കർഷകത്തൊഴിലാളിക്ക് സൂര്യാതപമേറ്റു. കല്ലുമ്പുറം മാരമ്പറ്റ സ്വദേശിയായ കെ.ടി. കുമാരനാണ് കഠിനമായ വെയിലിൽ ജോലി ചെയ്യുന്നതിനിടെ പൊള്ളലേറ്റത്.

ഉച്ചസമയത്താണ് സംഭവം നടന്നത്. കുമാരന്റെ പുറത്തും കൈകൾക്കും കാര്യമായ രീതിയിൽ പൊള്ളലേറ്റിട്ടുണ്ട്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് അദ്ദേഹത്തെ ഉടനടി പുറമേരിയിലെ കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തിച്ച് ആവശ്യമായ ചികിത്സ നൽകി.

പശ്ചിമേഷ്യയിലെന്നപോലെ കേരളത്തിലും ചൂട് വർധിച്ചുവരുന്ന സാഹചര്യത്തിൽ ജോലിസ്ഥലങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യപ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/355502/agricultural-worker-suffers-heatstroke-in-aroor)