---
title: "തൂണേരിയിൽ ക്രൂരത; ആർ.എം.പി പ്രവർത്തകന്റെ വീട്ടിലെ കിണറിൽ മലം തള്ളി"
english_title: "Excrement dumped in well at RMP worker's house"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/355653/excrement-dumped-in-well-at-rmp-workers-house"
published_at: "2026-04-27T09:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69eedee3dec5b_2.jpg"
keywords: []
---

# തൂണേരിയിൽ ക്രൂരത; ആർ.എം.പി പ്രവർത്തകന്റെ വീട്ടിലെ കിണറിൽ മലം തള്ളി

> **Lead Summary:** **നാദാപുരം: [ **രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരത. തൂണേരി ചെക്കായിപ്പിടികയ്ക്കു സമീപം ആർഎംപി പ്രവർത്തകനായ തുമ്പോളിപ്പൊയിൽ മനോജന്റെ വീട്ടിലെ കിണറ്റിലാണ് അജ്ഞാതർ മലം തള്ളിയത്.

## Article Content

**നാദാപുരം: [ **രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരത. തൂണേരി ചെക്കായിപ്പിടികയ്ക്കു സമീപം ആർഎംപി പ്രവർത്തകനായ തുമ്പോളിപ്പൊയിൽ മനോജന്റെ വീട്ടിലെ കിണറ്റിലാണ് അജ്ഞാതർ മലം തള്ളിയത്.

ഞായറാഴ്ച രാവിലെ മനോജന്റെ സഹോദരൻ വെള്ളം കോരിയെടുത്തപ്പോഴാണ് കിണറ്റിലെ വെള്ളത്തിൽ മലം കലർന്ന വിവരം ശ്രദ്ധയിൽപ്പെട്ടത്. മനോജനും സഹോദരനും സംയുക്തമായി ഉപയോഗിക്കുന്ന കിണറാണിത്.

ആർഎംപി രൂപീകരണ കാലം മുതൽ പാർട്ടിയുടെ സജീവ പ്രവർത്തകനായിരുന്ന മനോജനെ ലക്ഷ്യം വെച്ചുള്ള ആസൂത്രിത നീക്കമാണിതെന്ന് കരുതപ്പെടുന്നു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് വേണ്ടി മനോജൻ സജീവമായി രംഗത്തിറങ്ങിയിരുന്നു.

ഇതിലുള്ള രാഷ്ട്രീയ പ്രതികാരമാണ് ഈ ഹീനകൃത്യത്തിന് പിന്നിലെന്ന് യുഡിഎഫ് പ്രാദേശിക നേതൃത്വം ആരോപിച്ചു. സംഭവത്തിൽ വ്യാപകമായ പ്രതിഷേധമാണ് നാട്ടിൽ ഉയരുന്നത്. കുറ്റവാളികളെ എത്രയും വേഗം നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് നേതാക്കൾ പോലീസിൽ പരാതി നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/355653/excrement-dumped-in-well-at-rmp-workers-house)