---
title: "പുത്തൻപുരക്കൽ കുമാരൻ അനുസ്മരണം വിപുലമായ ചടങ്ങുകളോടെ ആചരിച്ചു"
english_title: "Puthanpurakkal Kumaran Memorial"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/355699/puthanpurakkal-kumaran-memorial"
published_at: "2026-04-27T11:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69eefba421061_7.jpg"
keywords: []
---

# പുത്തൻപുരക്കൽ കുമാരൻ അനുസ്മരണം വിപുലമായ ചടങ്ങുകളോടെ ആചരിച്ചു

> **Lead Summary:** **വളയം: [** വളയം മേഖലയിലെ കമ്മ്യൂണിസ്റ്റ്-കർഷകത്തൊഴിലാളി പ്രസ്ഥാനങ്ങളുടെ വളർച്ചയിൽ നിർണ്ണായക പങ്കുവഹിച്ച മുൻ സിപിഐ എം ഏരിയ കമ്മിറ്റി അംഗവും വളയം പഞ്ചായത്ത് മുൻ പ്രസിഡന്റുമായിരുന്ന പുത്തൻപുരക്കൽ കുമാരന്റെ ഒമ്പതാം ചരമവാർഷികം വിപുലമായ ചടങ്ങുകളോടെ ആചരിച്ചു.

## Article Content

**വളയം: [** വളയം മേഖലയിലെ കമ്മ്യൂണിസ്റ്റ്-കർഷകത്തൊഴിലാളി പ്രസ്ഥാനങ്ങളുടെ വളർച്ചയിൽ നിർണ്ണായക പങ്കുവഹിച്ച മുൻ സിപിഐ എം ഏരിയ കമ്മിറ്റി അംഗവും വളയം പഞ്ചായത്ത് മുൻ പ്രസിഡന്റുമായിരുന്ന പുത്തൻപുരക്കൽ കുമാരന്റെ ഒമ്പതാം ചരമവാർഷികം വിപുലമായ ചടങ്ങുകളോടെ ആചരിച്ചു.

കുശ്ശേരി വീട്ടുവളപ്പിലെ അദ്ദേഹത്തിന്റെ സ്മൃതിമണ്ഡപത്തിൽ നടന്ന പുഷ്പാർച്ചനയോടെയാണ് അനുസ്മരണ പരിപാടികൾ ആരംഭിച്ചത്. തുടർന്ന് നടന്ന അനുസ്മരണ സമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം പി.പി. ചാത്തു ഉദ്ഘാടനം ചെയ്തു.

മേഖലയിലെ സാധാരണക്കാരുടെ പ്രശ്നങ്ങളിൽ സജീവമായി ഇടപെട്ടിരുന്ന ജനകീയ നേതാവായിരുന്നു പുത്തൻപുരക്കൽ കുമാരൻ എന്ന് അനുസ്മരണ പ്രസംഗത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി. എൻ.പി. കണ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ എം. ദിവാകരൻ അനുസ്മരണ പ്രഭാഷണം നടത്തി.

കെ.എൻ. ദാമോദരൻ സ്വാഗതം ആശംസിച്ചു. പാർട്ടി പ്രവർത്തകരും നാട്ടുകാരുമടക്കം നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/355699/puthanpurakkal-kumaran-memorial)