---
title: "ശുചീകരണ യജ്ഞം; ഭൂമിവാതുക്കൽ ടൗൺ ശുചീകരണം ആരംഭിച്ചു"
english_title: "Bhumivathukkal town cleaning begins"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/355737/bhumivathukkal-town-cleaning-begins"
published_at: "2026-04-27T13:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ef1876a9bb3_11.jpg"
keywords: []
---

# ശുചീകരണ യജ്ഞം; ഭൂമിവാതുക്കൽ ടൗൺ ശുചീകരണം ആരംഭിച്ചു

> **Lead Summary:** **വാണിമേൽ: [ **ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ ആഭിമുഖ്യത്തിൽ ഭൂമിവാതുക്കൽ ടൗൺ ശുചീകരണ യജ്ഞത്തിന് തുടക്കമായി. പഞ്ചായത്തിലെ മാലിന്യനിർമ്മാർജ്ജന പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിന്റെയും ടൗണും പരിസരവും മാലിന്യമുക്തമായി സൂക്ഷിക്കുന്നതിന്റെയും ഭാഗമായാണ് ഈ കർമ്മപദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.

## Article Content

**വാണിമേൽ: [ **ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ ആഭിമുഖ്യത്തിൽ ഭൂമിവാതുക്കൽ ടൗൺ ശുചീകരണ യജ്ഞത്തിന് തുടക്കമായി. പഞ്ചായത്തിലെ മാലിന്യനിർമ്മാർജ്ജന പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിന്റെയും ടൗണും പരിസരവും മാലിന്യമുക്തമായി സൂക്ഷിക്കുന്നതിന്റെയും ഭാഗമായാണ് ഈ കർമ്മപദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.

പഞ്ചായത്ത് പ്രസിഡന്റ് ടി. പ്രദീപ് കുമാറിന്റെയും മറ്റ് ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ നടന്ന ശുചീകരണ പ്രവർത്തനങ്ങളിൽ കുടുംബശ്രീ അംഗങ്ങൾ, ആശ വർക്കർമാർ, സന്നദ്ധ പ്രവർത്തകർ തുടങ്ങിയവർ സജീവമായി പങ്കെടുത്തു.

അങ്ങാടിയിലെ കുന്നുകൂടിയ മാലിന്യങ്ങൾ പൂർണ്ണമായും നീക്കം ചെയ്യുന്നതിനൊപ്പം ശുചിത്വം നിലനിർത്തുന്നതിനുള്ള ബോധവൽക്കരണവും പദ്ധതിയുടെ ഭാഗമായി നടക്കുന്നുണ്ട്. ജനപങ്കാളിത്തത്തോടെയുള്ള ഇത്തരം പ്രവർത്തനങ്ങളിലൂടെ മാതൃകാപരമായ ഒരു ടൗൺ കെട്ടിപ്പടുക്കുകയാണ് ലക്ഷ്യമെന്ന് പഞ്ചായത്ത് ഭരണസമിതി വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/355737/bhumivathukkal-town-cleaning-begins)