---
title: "വളയം, വാണിമേൽ പഞ്ചായത്തുകളിൽ കുടിവെള്ള വിതരണം പുനരാരംഭിച്ചു"
english_title: "Drinking water supply resumed in Valayam and Vanimel panchayats"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/355794/drinking-water-supply-resumed-in-valayam-and-vanimel-panchayats"
published_at: "2026-04-27T16:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ef402c4594b_19.jpg"
keywords: []
---

# വളയം, വാണിമേൽ പഞ്ചായത്തുകളിൽ കുടിവെള്ള വിതരണം പുനരാരംഭിച്ചു

> **Lead Summary:** **വളയം: [ **വാണിമേൽ പുഴയിലെ അറ്റകുറ്റപ്പണികൾ പൂർത്തിയായതോടെ വളയം, വാണിമേൽ പഞ്ചായത്തുകളിലേക്കുള്ള കുടിവെള്ള വിതരണം പുനരാരംഭിച്ചു.

## Article Content

**വളയം: [ **വാണിമേൽ പുഴയിലെ അറ്റകുറ്റപ്പണികൾ പൂർത്തിയായതോടെ വളയം, വാണിമേൽ പഞ്ചായത്തുകളിലേക്കുള്ള കുടിവെള്ള വിതരണം പുനരാരംഭിച്ചു.

ഇന്ന് രാവിലെ മുതൽ നാളെ രാവിലെ വരെ വളയം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പമ്പിങ് ഉണ്ടായിരിക്കും. കഴിഞ്ഞ മഴക്കാലത്ത് വാണിമേൽ പുഴയ്ക്ക് കുറുകെയുള്ള പൈപ്പുകൾ ഒലിച്ചുപോയതിനെത്തുടർന്ന് താൽക്കാലിക സംവിധാനത്തിലൂടെയായിരുന്നു കുടിവെള്ളം എത്തിച്ചിരുന്നത്.

പുഴയിൽ വെള്ളം കുറഞ്ഞ സാഹചര്യത്തിൽ, വരാനിരിക്കുന്ന മഴക്കാലം മുൻനിർത്തി പഴയ പൈപ്പുകൾ മാറ്റി പുതിയവ സ്ഥാപിക്കുന്ന പ്രവൃത്തിയാണ് ഇപ്പോൾ പൂർത്തിയായിരിക്കുന്നത്. ഇന്നു മുതൽ പമ്പിങ് സാധാരണ നിലയിലുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/355794/drinking-water-supply-resumed-in-valayam-and-vanimel-panchayats)