---
title: "ജാതിയേരി പ്രീമിയർലീഗ്: നാദാപുരത്ത് ഫുട്ബോൾ ആവേശമുണർത്തി വിദ്യാർത്ഥികൾ"
english_title: "Students create football excitement in Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/355903/students-create-football-excitement-in-nadapuram"
published_at: "2026-04-28T10:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f044a9291cc_4.jpg"
keywords: []
---

# ജാതിയേരി പ്രീമിയർലീഗ്: നാദാപുരത്ത് ഫുട്ബോൾ ആവേശമുണർത്തി വിദ്യാർത്ഥികൾ

> **Lead Summary:** **നാദാപുരം: [ **ജാതിയേരി എം.എൽ.പി സ്‌കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച 'ജാതിയേരി പ്രീമിയർ ലീഗ്' ഫുട്ബോൾ ടൂർണമെന്റ് ആവേശകരമായ കായികാനുഭവമായി മാറി.

## Article Content

**നാദാപുരം: [ **ജാതിയേരി എം.എൽ.പി സ്‌കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച 'ജാതിയേരി പ്രീമിയർ ലീഗ്' ഫുട്ബോൾ ടൂർണമെന്റ് ആവേശകരമായ കായികാനുഭവമായി മാറി.

നാദാപുരം ടർഫ് കോർട്ടിൽ നടന്ന മത്സരം പ്രദേശത്ത് ഒരു കായികോത്സവത്തിന്റെ പ്രതീതിയാണ് സൃഷ്ടിച്ചത്. ചെക്യാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഹമ്മദ് പുന്നക്കൽ ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു.

ടി.കെ. അബ്ദുൽ കരീം അധ്യക്ഷത വഹിച്ച ചടങ്ങിൽ അർബൻ ബാങ്ക് ചെയർമാൻ എം.കെ. അഷ്റഫ് മുഖ്യാതിഥിയായി പങ്കെടുത്തു. പി. അമിത്, സി.എം. സഫീന എന്നിവർ ചടങ്ങിൽ സംസാരിച്ചു.

വിദ്യാർത്ഥികളുടെ കായിക മികവ് പ്രകടമായ ടൂർണമെന്റിന്റെ സമാപന ചടങ്ങിൽ നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഫിറ മൂന്നാംകുനി വിജയികൾക്കുള്ള സമ്മാനദാനം നിർവഹിച്ചു. 

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/355903/students-create-football-excitement-in-nadapuram)