---
title: "കുയ്യേരി അക്രമം; നാദാപുരത്ത് പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എൽഡിഎഫ് പ്രതിഷേധം"
english_title: "LDF protests demanding the arrest of the accused"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/356306/ldf-protests-demanding-the-arrest-of-the-accused"
published_at: "2026-04-30T10:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f2e3d9338f8_4.jpg"
keywords: []
---

# കുയ്യേരി അക്രമം; നാദാപുരത്ത് പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എൽഡിഎഫ് പ്രതിഷേധം

> **Lead Summary:** **നാദാപുരം:[ **[ ]കുയ്യേരിയിൽ സിപിഐ എം പ്രവർത്തകർക്ക് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധം ഇരമ്പുന്നു. അക്രമികളെ എത്രയും വേഗം നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് എൽഡിഎഫ് നാദാപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭൂമിവാതുക്കൽ ടൗണിൽ വൻ പ്രതിഷേധ പൊതുയോഗം സംഘടിപ്പിച്ചു.

## Article Content

**നാദാപുരം:[ **[ ]കുയ്യേരിയിൽ സിപിഐ എം പ്രവർത്തകർക്ക് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധം ഇരമ്പുന്നു. അക്രമികളെ എത്രയും വേഗം നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് എൽഡിഎഫ് നാദാപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭൂമിവാതുക്കൽ ടൗണിൽ വൻ പ്രതിഷേധ പൊതുയോഗം സംഘടിപ്പിച്ചു.

സമാധാനാന്തരീക്ഷം തകർക്കാനുള്ള ശ്രമങ്ങളെ ജനം ചെറുക്കുമെന്ന് പ്രതിഷേധം ഉദ്ഘാടനം ചെയ്തുകൊണ്ട് സിപിഐ എം ഏരിയാ സെക്രട്ടറി എ. മോഹൻദാസ് പ്രസ്താവിച്ചു. രാജു അലക്സ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രദേശത്തെ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.

ടി. പ്രദീപ് കുമാർ, ടി. പി. കുമാരൻ എന്നിവർ പ്രസംഗിച്ചു. അക്രമികൾക്കെതിരെ ശക്തമായ പോലീസ് നടപടി വേണമെന്നും ഇത്തരം പ്രവണതകൾ അനുവദിക്കില്ലെന്നും യോഗം മുന്നറിയിപ്പ് നൽകി. കെ. എൻ. നാണു സ്വാഗതമാശംസിച്ച യോഗത്തിൽ വൻ ജനപങ്കാളിത്തമാണ് ദൃശ്യമായത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/356306/ldf-protests-demanding-the-arrest-of-the-accused)