---
title: "തിരഞ്ഞെടുപ്പിൽ പ്രവാസി വോട്ടുകൾ നിർണ്ണായകമാകും; വാണിമേലിൽ യു.ഡി.എഫ് കൺവൻഷൻ സംഘടിപ്പിച്ചു"
english_title: "UDF convention organized in Vani Mel"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/356333/udf-convention-organized-in-vani-mel"
published_at: "2026-04-30T11:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f2f027e2476_7.jpg"
keywords: []
---

# തിരഞ്ഞെടുപ്പിൽ പ്രവാസി വോട്ടുകൾ നിർണ്ണായകമാകും; വാണിമേലിൽ യു.ഡി.എഫ് കൺവൻഷൻ സംഘടിപ്പിച്ചു

> **Lead Summary:** **നാദാപുരം: [** നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ മുന്നേറ്റത്തിനായി ഗൾഫ് നാടുകളിലെ കെ.എം.സി.സി, ഇൻകാസ് പ്രവർത്തകർ നടത്തുന്ന പ്രവർത്തനങ്ങൾ ഏറെ പ്രശംസനീയമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതിയംഗവും വേൾഡ് കെ.എം.സി.സി ഉപാധ്യക്ഷനുമായ സി.വി.എം വാണിമേൽ പ്രസ്താവിച്ചു.

## Article Content

**നാദാപുരം: [** നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ മുന്നേറ്റത്തിനായി ഗൾഫ് നാടുകളിലെ കെ.എം.സി.സി, ഇൻകാസ് പ്രവർത്തകർ നടത്തുന്ന പ്രവർത്തനങ്ങൾ ഏറെ പ്രശംസനീയമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതിയംഗവും വേൾഡ് കെ.എം.സി.സി ഉപാധ്യക്ഷനുമായ സി.വി.എം വാണിമേൽ പ്രസ്താവിച്ചു.

വാണിമേൽ പഞ്ചായത്ത് യു.ഡി.എഫ് കൺവൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടത് സർക്കാരിന്റെ പ്രവാസി വിരുദ്ധ നയങ്ങൾക്കും പ്രവാസി വഞ്ചനയ്ക്കുമെതിരെയുള്ള ശക്തമായ വിധിയെഴുത്തായിരിക്കും ഈ തിരഞ്ഞെടുപ്പഫലമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രവാസികളുടെ നിരന്തരമായ ആവശ്യങ്ങളെ അവഗണിക്കുകയും അവരെ വഞ്ചിക്കുകയും ചെയ്ത ഭരണകൂടത്തിന് ജനങ്ങൾ മറുപടി നൽകുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ബി.കെ മൂസ മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ നിയോജക മണ്ഡലത്തിലെ നിരവധി യു.ഡി.എഫ് പ്രവർത്തകർ പങ്കെടുത്തു.

എൻ.കെ മുത്തലിബ് ചടങ്ങിന് നന്ദി രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/356333/udf-convention-organized-in-vani-mel)