---
title: "ഇരിങ്ങണ്ണൂർ ഹയർ സെക്കൻഡറി സ്കൂളിൽ അവധിക്കാല കായിക പരിശീലന ക്യാമ്പ് സമാപിച്ചു"
english_title: "Holiday sports training camp concludes"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/356548/holiday-sports-training-camp-concludes"
published_at: "2026-05-01T11:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f43eae4accb_6.jpg"
keywords: []
---

# ഇരിങ്ങണ്ണൂർ ഹയർ സെക്കൻഡറി സ്കൂളിൽ അവധിക്കാല കായിക പരിശീലന ക്യാമ്പ് സമാപിച്ചു

> **Lead Summary:** **എടച്ചേരി: [ **ഇരിങ്ങണ്ണൂർ ഹയർ സെക്കൻഡറി സ്കൂളിൽ രണ്ടാഴ്ചയായി നടന്നുവന്ന അവധിക്കാല കായിക പരിശീലന ക്യാമ്പിന് ആവേശകരമായ സമാപനം.

## Article Content

**എടച്ചേരി: [ **ഇരിങ്ങണ്ണൂർ ഹയർ സെക്കൻഡറി സ്കൂളിൽ രണ്ടാഴ്ചയായി നടന്നുവന്ന അവധിക്കാല കായിക പരിശീലന ക്യാമ്പിന് ആവേശകരമായ സമാപനം.

സ്കൂൾ ഗ്രൗണ്ടിൽ നടന്ന സമാപന ചടങ്ങ് എടച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി. ഗോപാലൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ടി.പി. ശ്രീജിത്ത് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

വിദ്യാർത്ഥികളുടെ കായിക അഭിരുചികൾ പ്രോത്സാഹിപ്പിക്കുന്നതിനായി സംഘടിപ്പിച്ച ക്യാമ്പിൽ വിവിധ കായിക ഇനങ്ങളിൽ വിദഗ്ധ പരിശീലനം നൽകി. സമാപന ചടങ്ങിൽ സ്കൂൾ ഭരണസമിതി പ്രസിഡന്റ് പി.എം. നാണു, ഹെഡ്മാസ്റ്റർ എം.എൻ. രമേഷ് ബാബു, കായികാധ്യാപകൻ പി.പി. ജസിൽ രാജ്, ഇ. ഷംസുദ്ദീൻ, എം. സുകുമാരൻ എന്നിവർ സംസാരിച്ചു.

ക്യാമ്പിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് കായിക മികവ് വളർത്താൻ ഇത്തരം പരിശീലനങ്ങൾ വലിയ സഹായകരമാകുമെന്ന് ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/356548/holiday-sports-training-camp-concludes)