---
title: "ഇല്ലിക്കൽ കുഞ്ഞി സൂപ്പി ഹാജിയുടെ നിര്യാണത്തിൽ കല്ലാച്ചിയിൽ അനുശോചന യോഗം ചേർന്നു"
english_title: "Condolences meeting held on the passing away of Illikkal Kunji Soopi Haji"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/356572/condolences-meeting-held-on-the-passing-away-of-illikkal-kunji-soopi-haji"
published_at: "2026-05-01T12:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f44a366e33c_8.jpg"
keywords: []
---

# ഇല്ലിക്കൽ കുഞ്ഞി സൂപ്പി ഹാജിയുടെ നിര്യാണത്തിൽ കല്ലാച്ചിയിൽ അനുശോചന യോഗം ചേർന്നു

> **Lead Summary:** **കല്ലാച്ചി: [** പയന്തോങ്ങിലെ മുസ്ലീം ലീഗ് നേതാവായിരുന്ന ഇല്ലിക്കൽ കുഞ്ഞി സൂപ്പി ഹാജിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതിനായി പയന്തോങ്ങിൽ അനുശോചന യോഗം സംഘടിപ്പിച്ചു.

## Article Content

**കല്ലാച്ചി: [** പയന്തോങ്ങിലെ മുസ്ലീം ലീഗ് നേതാവായിരുന്ന ഇല്ലിക്കൽ കുഞ്ഞി സൂപ്പി ഹാജിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതിനായി പയന്തോങ്ങിൽ അനുശോചന യോഗം സംഘടിപ്പിച്ചു.

മുസ്ലീം ലീഗ് ജില്ലാ ട്രഷറർ സൂപ്പി നരിക്കാട്ടേരി യോഗം ഉദ്ഘാടനം ചെയ്തു. നാദാപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. കെ.എം. രഘുനാഥ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ള രാഷ്ട്രീയ-സാമൂഹിക നേതാക്കൾ യോഗത്തിൽ പങ്കെടുത്ത് പരേതനെ അനുസ്മരിച്ചു.

വി.പി. കുഞ്ഞികൃഷ്ണൻ, അഹമ്മദ് പുന്നക്കൽ, മുഹമ്മദ് ബംഗ്ലത്ത്, എം.പി. സുപ്പി, ടി. സുഗതൻ മാസ്റ്റർ, കെ.സി. ലിജൻ, കെ.ടി.കെ. ചന്ദ്രൻ, പിതാംബരൻ മാസ്റ്റർ, സി.കെ. നാസർ, കെ. സൗമ്യ, എൻ.കെ. ഇബ്രാഹിം, മണ്ടോടി ബഷീർ, കെ.സി. ലിനീഷ് എന്നിവർ സംസാരിച്ചു.

ഹമീദ് വലിയാണ്ടി സ്വാഗതം ആശംസിച്ച ചടങ്ങിൽ കുഞ്ഞി സൂപ്പി ഹാജിയുടെ സാമൂഹിക പ്രവർത്തനങ്ങളെ നേതാക്കൾ സ്മരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/356572/condolences-meeting-held-on-the-passing-away-of-illikkal-kunji-soopi-haji)