---
title: "ശുചിത്വ സന്ദേശറാലി; വാണിമേൽ പഞ്ചായത്തിൽ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം"
english_title: "Pre-monsoon cleaning activities begin in Vanimel Panchayat"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/356606/pre-monsoon-cleaning-activities-begin-in-vanimel-panchayat"
published_at: "2026-05-01T13:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f45ed7cedc1_12.jpg"
keywords: []
---

# ശുചിത്വ സന്ദേശറാലി; വാണിമേൽ പഞ്ചായത്തിൽ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം

> **Lead Summary:** > **വാണിമേൽ:[** മഴക്കാലപൂർവ്വ ശുചീകരണത്തിൻ്റെ സന്ദേശം വിളിച്ചോതി വാണിമേൽ ഗ്രാമപഞ്ചായത്ത് 6-ാം വാർഡ് സാനിറ്റേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ "ശുചിത്വ സന്ദേശറാലി " നടത്തി.

## Article Content

> **വാണിമേൽ:[** മഴക്കാലപൂർവ്വ ശുചീകരണത്തിൻ്റെ സന്ദേശം വിളിച്ചോതി വാണിമേൽ ഗ്രാമപഞ്ചായത്ത് 6-ാം വാർഡ് സാനിറ്റേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ "ശുചിത്വ സന്ദേശറാലി " നടത്തി.

കുട്ടികളുൾപെടെ നിരവധിയാളുകൾ റാലിയിൽ അണിനിരന്നു. മെയ് 2ന് മുഴുവൻ വീടുകളിലും ഡ്രൈ ഡേ ആയി ആചരിക്കും വീടും പരിസരവും ശുചീകരിക്കും. മെയ് 3ന് പ്രധാന കവലകൾ, റോഡുകൾ, ഉന്നതികൾ തുടങ്ങിയ ഇടങ്ങളിൽ ശുചീകരണം നടത്തും.

തൊഴിലുറപ്പ് തൊഴിലാളികൾ, കുടുബശീ പ്രവർത്തകർ, യുവജന സംഘടനകൾ, ക്ലബ്ബുകൾ, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർ പങ്കാളിത്തം വഹിക്കും. മെയ് 5 മുതൽ 10 വരെ കുടുംബശ്രീ, ആരോഗ്യ പ്രവർത്തകർ ഗൃഹസന്ദർശനം നടത്തി ലഘുലേഖ വിതരണവും, പരിശോധനയും നടത്തും.

ശുചിത്വ സന്ദേശറാലി ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ.പി രാജീവൻ ഉദ്ഘാടനം ചെയ്തു പി.സി നാണു (മെമ്പർ) അദ്ധ്യക്ഷനായി, ഷാജി ഏകെ, സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/356606/pre-monsoon-cleaning-activities-begin-in-vanimel-panchayat)