---
title: "കുടിവെള്ള ക്ഷാമം; സൗജന്യ കുടിവെള്ള വിതരണവുമായ് ചെക്യാട് സർവ്വീസ് സഹകരണബാങ്ക്"
english_title: "Chekyad Service Cooperative Bank distributes free drinking water"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/356613/chekyad-service-cooperative-bank-distributes-free-drinking-water"
published_at: "2026-05-01T13:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f462f13cd20_13.jpg"
keywords: []
---

# കുടിവെള്ള ക്ഷാമം; സൗജന്യ കുടിവെള്ള വിതരണവുമായ് ചെക്യാട് സർവ്വീസ് സഹകരണബാങ്ക്

> **Lead Summary:** **ചെക്യാട്: [ **ചെക്യാട് ഗ്രാമപഞ്ചായത്തിലെ കുടിവെള്ള ക്ഷാമത്തിന് ആശ്വാസവുമായ് ചെക്യാട് സർവ്വീസ് സഹകരണ ബാങ്ക് സൗജന്യ കുടിവെള്ള വിതരണ പദ്ധതി.

## Article Content

**ചെക്യാട്: [ **ചെക്യാട് ഗ്രാമപഞ്ചായത്തിലെ കുടിവെള്ള ക്ഷാമത്തിന് ആശ്വാസവുമായ് ചെക്യാട് സർവ്വീസ് സഹകരണ ബാങ്ക് സൗജന്യ കുടിവെള്ള വിതരണ പദ്ധതി.

വരൾച്ചാ കാലത്ത് ബാങ്ക് സ്ഥിരമായി ഈ പദ്ധതിയുമായ് രംഗത്തുണ്ടാവാറുണ്ട്. ജനകീയ ഇടപെടലിലൂടെ നിരവധി അംഗീകാരങ്ങൾ കരസ്ഥമാക്കിയ ബാങ്കിന്റെ ഈ പ്രാവശ്യത്തെ സൗജന്യ കുടിവെള്ള വിതരണോത്ഘാടനം ജാതിയേരി വയലോളി മുക്കിൽ ബാങ്ക് പ്രസിഡന്റ് പി.സുരേന്ദ്ര നിർവ്വഹിച്ചു.

ബാങ്ക് ഡയറക്ടർ പി.കെ.അനിൽ അധ്യക്ഷനായിരുന്നു. വി.കെ.ശ്രീധരൻ, എൻ.കെ. അശോകൻ, കെ. സൗമ്യ, പി.ബിനു, എം.സജിൽ കുമാർ, കെ. രാമദാസൻ, എ.ബവിനേഷ്, കെ.അജിത്ത് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/356613/chekyad-service-cooperative-bank-distributes-free-drinking-water)