---
title: "ഇനി ദാഹമകറ്റാം; ചുട്ടുപൊള്ളുന്ന വേനലിൽ ആശ്വാസമായി എടച്ചേരി സഹകരണ ബാങ്കിന്റെ തണ്ണീർപന്തൽ"
english_title: "Edachery Cooperative Bank's Thanneerpanthal"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/356641/edachery-cooperative-banks-thanneerpanthal"
published_at: "2026-05-01T15:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f475af75bcd_15.jpg"
keywords: []
---

# ഇനി ദാഹമകറ്റാം; ചുട്ടുപൊള്ളുന്ന വേനലിൽ ആശ്വാസമായി എടച്ചേരി സഹകരണ ബാങ്കിന്റെ തണ്ണീർപന്തൽ

> **Lead Summary:** **എടച്ചേരി: [** വേനൽച്ചൂട് കടുക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് ആശ്വാസമേകാൻ എടച്ചേരി സർവ്വീസ് സഹകരണ ബാങ്ക് ദാഹജല വിതരണ കേന്ദ്രം (തണ്ണീർപന്തൽ) ആരംഭിച്ചു.

## Article Content

**എടച്ചേരി: [** വേനൽച്ചൂട് കടുക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് ആശ്വാസമേകാൻ എടച്ചേരി സർവ്വീസ് സഹകരണ ബാങ്ക് ദാഹജല വിതരണ കേന്ദ്രം (തണ്ണീർപന്തൽ) ആരംഭിച്ചു.

ദാഹിച്ചു വലയുന്ന വഴിയാത്രക്കാർക്കും മറ്റും കുടിവെള്ളം ലഭ്യമാക്കുന്ന ഈ പദ്ധതിയുടെ ഉദ്ഘാടനം എടച്ചേരി പഞ്ചായത്ത് പ്രസിഡന്റ് ടി.വി. ഗോപാലൻ നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് എം.എം. അശോകൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ യു.കെ. ബാലൻ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

വേനൽക്കാലത്ത് പൊതുജനങ്ങൾക്ക് ഉപകാരപ്രദമായ ഇത്തരം പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ സൂചിപ്പിച്ചു. ബാങ്ക് സെക്രട്ടറി ഒ.പി. നിധീഷ് സ്വാഗതം ആശംസിച്ച യോഗത്തിന് അസിസ്റ്റന്റ് സെക്രട്ടറി രാജീവ് വള്ളിൽ നന്ദി രേഖപ്പെടുത്തി.

ബാങ്ക് ഭരണസമിതി അംഗങ്ങളും ഉദ്യോഗസ്ഥരും നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/356641/edachery-cooperative-banks-thanneerpanthal)