---
title: "'സ്വീകരണം';എസ്.ഡി.പി.ഐ പ്രവർത്തക സംഗമവും നവാഗതർക്ക് സ്വീകരണവും സംഘടിപ്പിച്ചു"
english_title: "'Reception'; SDPI organized a workers' meeting and reception for newcomers"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/356778/reception-sdpi-organized-a-workers-meeting-and-reception-for-newcomers"
published_at: "2026-05-02T11:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f59270615a8_SDGWS.jpg"
keywords: []
---

# 'സ്വീകരണം';എസ്.ഡി.പി.ഐ പ്രവർത്തക സംഗമവും നവാഗതർക്ക് സ്വീകരണവും സംഘടിപ്പിച്ചു

> **Lead Summary:** നാദാപുരം:**[ ** സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ നിയോജകമണ്ഡലം കമ്മിറ്റി നാദാപുരത്ത് സംഘടിപ്പിച്ച പ്രവർത്തക സംഗമവും നവാഗതർക്കുള്ള സ്വീകരണവും ദേശീയ സമിതി അംഗം അജ്‌മൽ ഇസ്മായിൽ ഉദ്ഘാടനം ചെയ്തു. കക്കം വെള്ളി മോയിൻകുട്ടി വൈദ്യർ ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ മണ്ഡലം പ്രസിഡണ്ട് ഇബ്രാഹിം തലായി അധ്യക്ഷത വഹിച്ചു.

## Article Content

നാദാപുരം:**[ ** സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ നിയോജകമണ്ഡലം കമ്മിറ്റി നാദാപുരത്ത് സംഘടിപ്പിച്ച പ്രവർത്തക സംഗമവും നവാഗതർക്കുള്ള സ്വീകരണവും ദേശീയ സമിതി അംഗം അജ്‌മൽ ഇസ്മായിൽ ഉദ്ഘാടനം ചെയ്തു. കക്കം വെള്ളി മോയിൻകുട്ടി വൈദ്യർ ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ മണ്ഡലം പ്രസിഡണ്ട് ഇബ്രാഹിം തലായി അധ്യക്ഷത വഹിച്ചു.

ജില്ലാ ട്രഷറർ കെ കെ നാസർ മാസ്റ്റർ, ജില്ലാ സെക്രട്ടറി അഡ്വ: ഇ കെ മുഹമ്മദലി, മണ്ഡലം സെക്രട്ടറി ജെ പി അബൂബക്കർ മാസ്റ്റർ, സെക്രട്ടറി ഖാലിദ് പൊയിലങ്കി എന്നിവർ സംസാരിച്ചു. എസ്.ഡി.പി.ഐയിലേക്ക് കടന്നുവന്ന മുപ്പതോളം നവാഗതർക്ക് നാഷണൽ കമ്മിറ്റി അംഗം അജ്‌മൽ ഇസ്മായിൽ മെമ്പർഷിപ്പ് നൽകി.

ആൾ ഇന്ത്യ ജാം പരീക്ഷയിൽ 200 ആം റാങ്ക് കരസ്ഥമാക്കിയ വാണിമേലിലെ സി കെ റഷ ഫാത്തിമയെ (D/O സുബൈർ ചുഴലിക്കര) ഉപഹാരം നൽകി ആദരിച്ചു. മുക്താർ എൻ. സുലൈഖ ഹസൻ ഖദീജ സുബൈർ സൗദ അബൂബക്കർ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/356778/reception-sdpi-organized-a-workers-meeting-and-reception-for-newcomers)