---
title: "ഉജ്ജ്വലമായി ; എടച്ചേരിയിൽ മെയ്ദിന റാലി സംഘടിപ്പിച്ച് സിഐടിയു"
english_title: "CITU Nadapuram Area Committee, May Day Rally"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/356909/citu-nadapuram-area-committee-may-day-rally"
published_at: "2026-05-02T20:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f60e1582fe9_raali.jpg"
keywords: []
---

# ഉജ്ജ്വലമായി ; എടച്ചേരിയിൽ മെയ്ദിന റാലി സംഘടിപ്പിച്ച് സിഐടിയു

> **Lead Summary:** നാദാപുരം: സിഐടിയു നാദാപുരം ഏരിയ കമ്മിറ്റി നേതൃത്വത്തിൽ എടച്ചേരിയിൽ ഉജ്ജ്വല മെയ്ദിന റാലി സംഘടിപ്പിച്ചു.തലയിൽ നിന്നും ബാൻ്റ് വാദ്യസമേതം നൂറുകണക്കിന് തൊഴിലാളികൾ റാലിയിൽ അണിനിരന്നു.

## Article Content

നാദാപുരം: സിഐടിയു നാദാപുരം ഏരിയ കമ്മിറ്റി നേതൃത്വത്തിൽ എടച്ചേരിയിൽ ഉജ്ജ്വല മെയ്ദിന റാലി സംഘടിപ്പിച്ചു.തലയിൽ നിന്നും ബാൻ്റ് വാദ്യസമേതം നൂറുകണക്കിന് തൊഴിലാളികൾ റാലിയിൽ അണിനിരന്നു.

നിർമ്മാണ തൊഴിലാളികൾ,ചുമട്ടുതൊഴിലാളികൾ ,ചെത്ത് തൊഴിലാളികൾ,അങ്കണവാടി ജീവനക്കാർ,സഹകരണ എംപ്ലോയീസ് യൂണിയൻ ,ആശാവർക്കർമാർ ,മോട്ടോർ തൊഴിലാളികൾ എന്നിവർ വിവിധ യൂണിയനുകളുടെ ബാനറിന് കീഴിലായി റാലിയിൽ പങ്കെടുത്തു.

എടച്ചേരിയിൽ നടന്ന സമാപന സമ്മേളനം.സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം എം വി ജയരാജൻ ഉദ്ഘാടനം ചെയ്തു.

ആർ ടി കുമാരൻ അധ്യക്ഷനായി.സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി പി ചാത്തു,സിപിഐഎം ഏരിയ സെക്രട്ടറി എ മോഹൻ ദാസ് ,സിപിഐഎം ജില്ലാ കമ്മിറ്റി അംഗം കൂടത്താംകണ്ടി സുരേഷ്,പാചക തൊഴിലാളി യൂണിയൻ സിഐടിയു സംസ്ഥാന പ്രസിഡൻ്റ് വി പി കുഞ്ഞികൃഷ്ണൻ, സിഐടിയു ജില്ലാ കമ്മിറ്റി അംഗങ്ങളായ ടി ലീല , എ ഡാനിയ എന്നിവർ സംസാരിച്ചു.

സിഐടിയു ഏരിയ സെക്രട്ടറി ടി അനിൽകുമാർ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/356909/citu-nadapuram-area-committee-may-day-rally)