---
title: "ധീര രക്തസാക്ഷികളുടെ സ്മരണ പുതുക്കി ; മെയ് ദിന റാലി സംഘടിപ്പിച്ച് എഐടിയുസി "
english_title: "AITUC organizes May Day rally"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/356910/aituc-organizes-may-day-rally"
published_at: "2026-05-02T20:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f60ee22327b_ek.jpg"
keywords: []
---

# ധീര രക്തസാക്ഷികളുടെ സ്മരണ പുതുക്കി ; മെയ് ദിന റാലി സംഘടിപ്പിച്ച് എഐടിയുസി 

> **Lead Summary:** **തൂണേരി: **തൊഴിലാളികളുടെ അവകാശ പോരാട്ടത്തിൽ ചിക്കാഗോയിലെ തെരുവീഥികളിലും തൂക്കുമരത്തിലും ജീവത്യാഗം ചെയ്ത ധീര രക്തസാക്ഷികളുടെ സ്മരണ പുതുക്കി ലോക തൊഴിലാളി ദിനം എ ഐ ടി യു സിനാദാപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സമുചിതമായി ആചരിച്ചു.

## Article Content

**തൂണേരി: **തൊഴിലാളികളുടെ അവകാശ പോരാട്ടത്തിൽ ചിക്കാഗോയിലെ തെരുവീഥികളിലും തൂക്കുമരത്തിലും ജീവത്യാഗം ചെയ്ത ധീര രക്തസാക്ഷികളുടെ സ്മരണ പുതുക്കി ലോക തൊഴിലാളി ദിനം എ ഐ ടി യു സിനാദാപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സമുചിതമായി ആചരിച്ചു.

മെയ് ദിനത്തിൻ്റെ 140 മത് വാർഷിക ദിനത്തിൽ തൂണേരിയിൽ നടന്ന മെയ്ദിന റാലി സി പി ഐ സംസ്ഥാന കൗൺസിൽ അംഗവും എ ഐ ടി യു സി മുൻ ജില്ലാ പ്രസിഡണ്ടുമായ ഇ കെ വിജയൻ എം എൽ എ ഉദ്ഘാടനം ചെയ്തു.

സുരേഷ് ചേലത്തോട് അദ്ധ്യക്ഷത വഹിച്ചു. സി പി ഐ നാദാപുരം മണ്ഡലം സെക്രട്ടറി ശ്രീജിത്ത് മുടപ്പിലായി, എ ഐ ടി യു സി മണ്ഡലം സെക്രട്ടറി ഇ രാജൻ, വിമൽ കുമാർ കണ്ണങ്കൈ, കാട്ടിൽ ഭാസ്‌കരൻ പ്രസംഗിച്ചു.

ടി സുഗതൻ, സി സുരേന്ദ്രൻ, ലിനീഷ് അരുവിക്കര, കെ സഹജൻ, കെ സി ലീല, എം ടി കെ രജീഷ്, റീന താഴേക്കൽ, കെ ടി കെ ചാന്ദ്‌നി, രാജൻ പയേരി, സി വി സുധാകരൻ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/356910/aituc-organizes-may-day-rally)