---
title: "എം കെ അഷ്‌റഫിന് സാംസ്‌കാരിക വകുപ്പിന്റെ ആദരം"
english_title: "MK Ashraf honored by the Cultural Department"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/356961/mk-ashraf-honored-by-the-cultural-department"
published_at: "2026-05-03T09:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f6c59cc6c3b_2.jpg"
keywords: []
---

# എം കെ അഷ്‌റഫിന് സാംസ്‌കാരിക വകുപ്പിന്റെ ആദരം

> **Lead Summary:** **നാദാപുരം: [ **കേരള സംസ്ഥാന സാംസ്കാരിക വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന മഹാ കവി മോയിൻ കുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമിയുടെ ആഭിമുഖ്യത്തിൽ കലാരംഗത്തെ സമഗ്ര സംഭാവനക്ക് കേരള മാപ്പിള കലാ അക്കാദമി കോഴിക്കോട് ജില്ലാ പ്രസിഡന്റ്‌ എം കെ അഷ്‌റഫിനെ ആദരിച്ചു.

## Article Content

**നാദാപുരം: [ **കേരള സംസ്ഥാന സാംസ്കാരിക വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന മഹാ കവി മോയിൻ കുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമിയുടെ ആഭിമുഖ്യത്തിൽ കലാരംഗത്തെ സമഗ്ര സംഭാവനക്ക് കേരള മാപ്പിള കലാ അക്കാദമി കോഴിക്കോട് ജില്ലാ പ്രസിഡന്റ്‌ എം കെ അഷ്‌റഫിനെ ആദരിച്ചു.

മോയിൻ കുട്ടി വൈദ്യരുടെ ബദർ പടപ്പാട്ടിന്റെ നൂറ്റി അമ്പതാം വാർഷികത്തിന്റെ ഭാഗമായി നടന്ന സെമിനാറിലാണ് ആദരവ് നൽകിയത്. കോഴിക്കോട് കൈരളി വേദി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ പ്രശസ്ത പിന്നണി ഗായകൻ വി ടി മുരളി ഉദ്ഘാടനം ചെയ്തു.

വൈദ്യർ അക്കാദമി ചെയർമാൻ ഡോ. ഹുസൈൻ രണ്ടത്താണി അധ്യക്ഷനായി. ജോ. സെക്രട്ടറി ഫൈസൽ എളേറ്റിൽ സ്വാഗതം പറഞ്ഞു. അഷ്‌റഫിനുള്ള ഉപഹാരം കവി കാനേഷ് പൂനൂർ സമ്മാനിച്ചു.

ബദർ പടപ്പാട്ടിന്റെ രാഷ്ട്രീയ സഞ്ചാരം' എന്ന വിഷയം ഡോ.എം സി അബ്ദു നാസറും 'പടപ്പാട്ടിലെ സ്ത്രീ സാന്നിധ്യം' എന്ന വിഷയം ബഷീർ ചുങ്കത്തറയും അവതരിപ്പിച്ചു. ബാപ്പു വെള്ളിപ്പറമ്പ്, ഹസൻ നെടിയനാട്, അബ്ദുള്ള കോയ എൻ സി, പക്കർ പന്നൂർ, ബാപ്പു വാവാട്, പ്രകാശ് ഒതായ എന്നിവർ സംസാരിച്ചു.

ആദരവിന് അർഹനായ എം കെ അഷ്റഫ് നാദാപുരം വാണിമേൽ സ്വദേശിയാണ്. കാൽ നൂറ്റാണ്ടായി മാപ്പിള പ്രവർത്തിച്ചുവരുന്ന അഷ്‌റഫ്‌ മാധ്യമ പ്രവർത്തകനും നാദാപുരം അർബൻ ബാങ്ക് ചെയർമാനുമാണ്

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/356961/mk-ashraf-honored-by-the-cultural-department)