---
title: "കോടഞ്ചേരിയിൽ 21 വയസ്സുകാരിയെ കാണാതായി; പോലീസ് അന്വേഷണം ഊർജിതം"
english_title: "21-year-old woman goes missing in Kodancherry"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/356970/21-year-old-woman-goes-missing-in-kodancherry"
published_at: "2026-05-03T10:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f6d193878b1_3.jpg"
keywords: []
---

# കോടഞ്ചേരിയിൽ 21 വയസ്സുകാരിയെ കാണാതായി; പോലീസ് അന്വേഷണം ഊർജിതം

> **Lead Summary:** **നാദാപുരം: [ **കോടഞ്ചേരിയിൽ 21 വയസ്സുള്ള യുവതിയെ വീട്ടിൽ നിന്നും കാണാതായതായി പരാതി. തെക്കേമീത്തൽ പ്രേമന്റെ മകൾ അനാമികയെയാണ് കഴിഞ്ഞ ദിവസം മുതൽ കാണാതായത്.

## Article Content

**നാദാപുരം: [ **കോടഞ്ചേരിയിൽ 21 വയസ്സുള്ള യുവതിയെ വീട്ടിൽ നിന്നും കാണാതായതായി പരാതി. തെക്കേമീത്തൽ പ്രേമന്റെ മകൾ അനാമികയെയാണ് കഴിഞ്ഞ ദിവസം മുതൽ കാണാതായത്.

ഇന്നലെ വൈകുന്നേരം 6 മണിയോടെ വീട്ടിൽ നിന്നും പോയ യുവതി പിന്നീട് തിരിച്ചെത്തിയിട്ടില്ലെന്ന് ബന്ധുക്കൾ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. സംഭവത്തിൽ യുവതിയുടെ പിതൃസഹോദരൻ ചന്ദ്രൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നാദാപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

യുവതി അരൂർ സ്വദേശിയായ അഭിനവ് എന്ന യുവാവിനൊപ്പം പോയതാകാമെന്നാണ് പ്രാഥമിക നിഗമനമെന്ന് പോലീസ് പറഞ്ഞു. പരിസര പ്രദേശങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും മൊബൈൽ ടവർ ലൊക്കേഷനുകൾ പരിശോധിച്ചും യുവതിയെ കണ്ടെത്താനുള്ള ശ്രമങ്ങൾ പോലീസ് ഊർജിതമാക്കിയിട്ടുണ്ട്.

യുവതിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ പോലീസിനെ അറിയിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/356970/21-year-old-woman-goes-missing-in-kodancherry)