---
title: "റോഡിൽ മരണപ്പാച്ചിൽ: ഇരിങ്ങണ്ണൂരിൽ മദ്യപിച്ച് ബൈക്ക് അഭ്യാസപ്രകടനം, യുവാവിനെതിരെ പോലീസ് കേസെടുത്തു "
english_title: "Police have registered a case against a youth for drunk driving"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/356990/police-have-registered-a-case-against-a-youth-for-drunk-driving"
published_at: "2026-05-03T11:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f6e46b8cdf7_7.jpg"
keywords: []
---

# റോഡിൽ മരണപ്പാച്ചിൽ: ഇരിങ്ങണ്ണൂരിൽ മദ്യപിച്ച് ബൈക്ക് അഭ്യാസപ്രകടനം, യുവാവിനെതിരെ പോലീസ് കേസെടുത്തു 

> **Lead Summary:** **നാദാപുരം: [ **പൊതുറോഡിലൂടെ കാൽനടയാത്രക്കാർക്കും മറ്റ് വാഹനങ്ങൾക്കും ഭീഷണി ഉയർത്തുന്ന രീതിയിൽ മദ്യപിച്ച് അശ്രദ്ധമായി വാഹനമോടിച്ച യുവാവിനെതിരെ പോലീസ് കേസെടുത്തു.

## Article Content

**നാദാപുരം: [ **പൊതുറോഡിലൂടെ കാൽനടയാത്രക്കാർക്കും മറ്റ് വാഹനങ്ങൾക്കും ഭീഷണി ഉയർത്തുന്ന രീതിയിൽ മദ്യപിച്ച് അശ്രദ്ധമായി വാഹനമോടിച്ച യുവാവിനെതിരെ പോലീസ് കേസെടുത്തു.

കൽപത്തൂർ സ്വദേശി പുതുക്കുടി വീട്ടിൽ ഷമീമിനെതിരെയാണ് നാദാപുരം പോലീസ് നടപടിയെടുത്തത്. ശനിയാഴ്ച രാത്രി 8.50-ഓടെ ഇരിങ്ങണ്ണൂർ കായനോളി പള്ളിക്ക് സമീപമുള്ള പൊതുറോഡിലായിരുന്നു സംഭവം.

മനുഷ്യജീവന് അപായം സംഭവിക്കാവുന്ന രീതിയിൽ അമിതവേഗതയിൽ പാഞ്ഞുവന്ന ബൈക്ക് ശ്രദ്ധയിൽപ്പെട്ടതോടെ പോലീസ് വാഹനം തടയുകയായിരുന്നു. പരിശോധനയിൽ ഡ്രൈവർ മദ്യപിച്ചതായി കണ്ടെത്തി. തുടർന്ന് KL 56 P 5841 നമ്പർ മോട്ടോർ സൈക്കിൾ പോലീസ് സീഷ്വർ മഹസർ പ്രകാരം കസ്റ്റഡിയിലെടുത്തു.

പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന രീതിയിൽ അമിതവേഗതയിലും മദ്യപിച്ചും വാഹനമോടിക്കുന്നവർക്കെതിരെ വരും ദിവസങ്ങളിലും കർശന പരിശോധനയും നടപടികളും തുടരുമെന്ന് പോലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/356990/police-have-registered-a-case-against-a-youth-for-drunk-driving)