---
title: "നാദാപുരം മാറും, അഭിജിത്തിന് വിജയ സാധ്യതയേറി "
english_title: "Nadapuram will change, Abhijith's chances of victory increase"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/357153/nadapuram-will-change-abhijiths-chances-of-victory-increase-new"
published_at: "2026-05-04T09:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f817b08d562_km.jpg"
keywords: []
---

# നാദാപുരം മാറും, അഭിജിത്തിന് വിജയ സാധ്യതയേറി 

> **Lead Summary:** **നാദാപുരം : **അര നൂറ്റാണ്ടുകാലത്തെ ഇടതുപക്ഷ കുത്തക മണ്ഡലമായ നാദാപുരം മാറുമെന്നതിന് വ്യക്തമായ സൂചന . ആദ്യ റൗണ്ടായ 14 ബൂത്തുകൾ എണ്ണി തീർന്നപ്പോൾ 1393 വോട്ടിന്റെ ലീഡ് എൽ ഡി എഫ് സ്ഥാനാർഥി പി വസന്തത്തിന് ലഭിച്ചിട്ടുണ്ടെങ്കിലും യു ഡി എഫ് സ്ഥാനാർഥി കെ എം അഭിജിത്തിന് തന്നെയാണ് വിജയ സാധ്യത ,.

## Article Content

**നാദാപുരം : **അര നൂറ്റാണ്ടുകാലത്തെ ഇടതുപക്ഷ കുത്തക മണ്ഡലമായ നാദാപുരം മാറുമെന്നതിന് വ്യക്തമായ സൂചന . ആദ്യ റൗണ്ടായ 14 ബൂത്തുകൾ എണ്ണി തീർന്നപ്പോൾ 1393 വോട്ടിന്റെ ലീഡ് എൽ ഡി എഫ് സ്ഥാനാർഥി പി വസന്തത്തിന് ലഭിച്ചിട്ടുണ്ടെങ്കിലും യു ഡി എഫ് സ്ഥാനാർഥി കെ എം അഭിജിത്തിന് തന്നെയാണ് വിജയ സാധ്യത ,.

1600 ൽ പരം വോട്ടുകളാണ് എൽ ഡി എഫ് പ്രതീക്ഷിച്ചത് . ഇടതുപക്ഷ ശക്തികേന്ദ്രമായ എടച്ചേരിയിലെ 14 ബൂത്തുകൾ എണ്ണി പൂർത്തിയായപ്പോഴാണ് ഈ തകർച്ച എൽ ഡി എഫിന് ഉണ്ടായിട്ടുള്ളത് . ന്യൂനപക്ഷ ഏകീകരണം യു ഡി എഫിന് അനുകൂലമായി ഉണ്ടായാൽ അഭിജത്തിന്റെ വിജയ സാധ്യത ഉറപ്പാണ് , അഭിജിത്ത് 10000 ത്തോളം വോട്ടിന് വിജയിക്കും .

1-4 എടച്ചേരി (1-24)

തൂണേരി (24-48)

ചെക്യാട് (49- 75)

വളയം (76-92)

വാണിമേൽ (93-117)

നരിപ്പറ്റ (118-142)

കാവിലുംപാറ (143- 166)

മരുതോങ്കര (167-186)

കായക്കൊടി (187-211)

നാദാപുരം (212-254)

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/357153/nadapuram-will-change-abhijiths-chances-of-victory-increase-new)