---
title: "ലീഡ് ഉയർത്തി അഭിജിത്ത്; നാദാപുരത്ത് യുഡിഎഫിന് വലിയ മുന്നേറ്റം, ഭൂരിപക്ഷം 11,500 കടന്നു"
english_title: "UDF makes big progress in Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/357241/udf-makes-big-progress-in-nadapuram"
published_at: "2026-05-04T13:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f8523a16aaf_16.jpg"
keywords: []
---

# ലീഡ് ഉയർത്തി അഭിജിത്ത്; നാദാപുരത്ത് യുഡിഎഫിന് വലിയ മുന്നേറ്റം, ഭൂരിപക്ഷം 11,500 കടന്നു

> **Lead Summary:** **നാദാപുരം: [**[ ] കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നിർണ്ണായക ഘട്ടത്തിലേക്ക് കടക്കുമ്പോൾ നാദാപുരം മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി കെ.എം അഭിജിത്ത് വിജയമുറപ്പിക്കുന്നു.

## Article Content

**നാദാപുരം: [**[ ] കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നിർണ്ണായക ഘട്ടത്തിലേക്ക് കടക്കുമ്പോൾ നാദാപുരം മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി കെ.എം അഭിജിത്ത് വിജയമുറപ്പിക്കുന്നു.

11-ാം റൗണ്ട് വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ 11,544 വോട്ടുകളുടെ വ്യക്തമായ ഭൂരിപക്ഷവുമായാണ് അഭിജിത്ത് മുന്നേറുന്നത്. അഭിജിത്ത്‌ ഇതുവരെ 58,630 വോട്ടുകൾ കരസ്ഥമാക്കിയിട്ടുണ്ട്.

എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ. പി. വസന്തത്തിന് 47,086 വോട്ടുകളാണ് ഇതുവരെ നേടാനായത്. എൻഡിഎ സ്ഥാനാർത്ഥി സി.പി. വിപിൻചന്ദ്രൻ 6,821 വോട്ടുകളുമായി മൂന്നാം സ്ഥാനത്ത് തുടരുന്നു.

ആകെ 18 റൗണ്ടുകളുള്ള മണ്ഡലത്തിൽ പകുതിയേറെയും പിന്നിടുമ്പോൾ ലഭിച്ചിട്ടുള്ള ഈ വലിയ ലീഡ് യുഡിഎഫ് ക്യാമ്പുകളിൽ ആവേശം ഇരട്ടിയാക്കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/357241/udf-makes-big-progress-in-nadapuram)