---
title: "ദുരിതം തുടങ്ങി; കല്ലാച്ചിയിൽ കടയിൽ ചെളിയും വെള്ളവും കയറി "
english_title: "Mud and water entered the shop in Kallachi"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/357448/mud-and-water-entered-the-shop-in-kallachi"
published_at: "2026-05-05T13:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f9a90b45c54_2222222222.jpg"
keywords: []
---

# ദുരിതം തുടങ്ങി; കല്ലാച്ചിയിൽ കടയിൽ ചെളിയും വെള്ളവും കയറി 

> **Lead Summary:** **നാദാപുരം: [ **മഴയെത്തും മുമ്പേ ഡ്രൈനേജുകൾ ശുചീകരിക്കുന്ന പ്രവൃത്തി നാദാപുരം ഗ്രാമപഞ്ചായത്തിൽ ഇത്തവണയും വൈകിയതായി ആക്ഷേപം. ഇന്നലെ രാത്രി പെയ്ത ചെറുമഴയിൽ തന്നെ കല്ലാച്ചിയിലെ കടകളിൽ ഡ്രൈനേജുകളിൽ നിന്നുള്ള ചെളിയും വെള്ളവും കയറി.

## Article Content

**നാദാപുരം: [ **മഴയെത്തും മുമ്പേ ഡ്രൈനേജുകൾ ശുചീകരിക്കുന്ന പ്രവൃത്തി നാദാപുരം ഗ്രാമപഞ്ചായത്തിൽ ഇത്തവണയും വൈകിയതായി ആക്ഷേപം. ഇന്നലെ രാത്രി പെയ്ത ചെറുമഴയിൽ തന്നെ കല്ലാച്ചിയിലെ കടകളിൽ ഡ്രൈനേജുകളിൽ നിന്നുള്ള ചെളിയും വെള്ളവും കയറി.

വ്യാപരികൾക്ക് നാശനഷ്ടം സംഭവിച്ചു. കല്ലാച്ചിയിലെ സേഫ് ബാറ്ററി ഷോപ്പിനകത്തേക്കാണ് ചെളിവെള്ളം കയറിയത് . നാദാപുരം - കല്ലാച്ചി സംസ്ഥാന പാതയോരത്തെ ഡ്രൈനേജുകളാണ് മണ്ണടിഞ്ഞ് മൂടിയിട്ടുള്ളത്.

കല്ലാച്ചിയിൽ മാരാം വീട്ടിൽ പറമ്പിലേക്ക് പ്രവേശിക്കാൻ ഓവ്ചാൽ മണ്ണിട്ട് മൂടിയതും. ഓവ് ചാലുകളിൽ കാടുകൾ പടർന്ന് പ്ലാസ്റ്റിക്ക് മാലിന്യങ്ങളും കുപ്പികളും തങ്ങി നിൽക്കുന്നതും വെള്ളത്തിൻ്റെ ഒഴുക്ക് തടസപ്പെടുന്നതിന് കാരണമായിട്ടുണ്ട്.

രാഹുൽ ഗാന്ധി പങ്കെടുത്തത് ഉൾപ്പെടെ പൊതുപരിപാടികൾ നടക്കുമ്പോഴാണ് ഇവിടെ ഡ്രൈനേജ് നികത്തിയത്. നാദാപുരം ഗ്രാമപഞ്ചായത്ത് ഇത്തവണ മഴക്കാല പൂർവ്വ ശുചീകരണം നടത്തിയില്ലെന്ന് വ്യാപാരികൾ ആക്ഷേപിക്കുന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/357448/mud-and-water-entered-the-shop-in-kallachi)