---
title: "നാടിന് ദാഹശമനം; ചെക്യാട് യൂസഫ് ഹാജി സ്മരണാർത്ഥം കുടിവെള്ള വിതരണം തുടങ്ങി"
english_title: "Drinking water distribution begins in memory of Yusuf Haji"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/357609/drinking-water-distribution-begins-in-memory-of-yusuf-haji"
published_at: "2026-05-06T11:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fad2a0783d8_n1.jpg"
keywords: []
---

# നാടിന് ദാഹശമനം; ചെക്യാട് യൂസഫ് ഹാജി സ്മരണാർത്ഥം കുടിവെള്ള വിതരണം തുടങ്ങി

> **Lead Summary:** **നാദാപുരം:**** ****[(]****[na]****[dapuram.truevisionnews.com)] ** ചെക്യാട് പതിനൊന്നാം വാർഡിൽ കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന പ്രദേശങ്ങൾക്കായി വാർഡ് മുസ്ലിംലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രത്യേക കുടിവെള്ള വിതരണ പദ്ധതിക്ക് തുടക്കമായി.

## Article Content

**നാദാപുരം:**** ****[(]****[na]****[dapuram.truevisionnews.com)] ** ചെക്യാട് പതിനൊന്നാം വാർഡിൽ കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന പ്രദേശങ്ങൾക്കായി വാർഡ് മുസ്ലിംലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രത്യേക കുടിവെള്ള വിതരണ പദ്ധതിക്ക് തുടക്കമായി.

പരേതനായ പൊയിൽ യൂസഫ് ഹാജിയുടെ സ്മരണാർത്ഥം സംഘടിപ്പിക്കുന്ന ഈ കാരുണ്യപ്രവർത്തനം മുസ്ലിംലീഗ് ദേശീയ കൗൺസിലർ അബ്ദുള്ള വയലോളി ഉദ്ഘാടനം ചെയ്തു.

കഠിനമായ വേനലിൽ ജലക്ഷാമം നേരിടുന്ന കുടുംബങ്ങൾക്ക് ആശ്വാസം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

ചടങ്ങിൽ വാർഡ് മെമ്പർ നസിയത്ത് റിയാസ് മാമുണ്ടേരി, അമ്മദ് വയലോളി, റഫീഖ് കുനിയിൽ തുടങ്ങിയവർ പങ്കെടുത്തു. ഇവർക്കൊപ്പം കുഞ്ഞമ്മദ് വി.പി, റിയാസ് മാമുണ്ടേരി, ഹമീദ് വി.പി, റഫീഖ് വി.പി, ശുഹൈബ് പുളിയാവ്, സമീർ പാലാകൂൽ, യൂനുസ് മാമുണ്ടേരി, ഷബീർ എ.പി, സലാം പി.കെ, മമ്മൂട്ടി വി എന്നിവരും സംബന്ധിച്ചു.

പ്രദേശത്തെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണാനുള്ള ലീഗ് കമ്മിറ്റിയുടെ ഈ നീക്കം നാട്ടുകാർക്കിടയിൽ വലിയ പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/357609/drinking-water-distribution-begins-in-memory-of-yusuf-haji)