---
title: "വിജയപ്രകടനം; എടച്ചേരിയിൽ അഭിജിത്തിന്റെ വിജയം ആഘോഷമാക്കി യുഡിഎഫ് പ്രവർത്തകർ"
english_title: "UDF workers celebrate Abhijith's victory in Edacherry"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/357840/udf-workers-celebrate-abhijiths-victory-in-edacherry"
published_at: "2026-05-07T10:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fc1bf776899_3.jpg"
keywords: []
---

# വിജയപ്രകടനം; എടച്ചേരിയിൽ അഭിജിത്തിന്റെ വിജയം ആഘോഷമാക്കി യുഡിഎഫ് പ്രവർത്തകർ

> **Lead Summary:** **എടച്ചേരി:[ **നാദാപുരത്തിന്റെ 66 വർഷത്തെ തിരഞ്ഞെടുപ്പ് ചരിത്രം തിരുത്തിക്കുറിച്ച കെ.എം. അഭിജിത്തിന്റെ ഉജ്ജ്വല വിജയത്തിൽ ആവേശം കൊള്ളുകയാണ് എടച്ചേരിയിലെ യു.ഡി.എഫ് പ്രവർത്തകർ.

## Article Content

**എടച്ചേരി:[ **നാദാപുരത്തിന്റെ 66 വർഷത്തെ തിരഞ്ഞെടുപ്പ് ചരിത്രം തിരുത്തിക്കുറിച്ച കെ.എം. അഭിജിത്തിന്റെ ഉജ്ജ്വല വിജയത്തിൽ ആവേശം കൊള്ളുകയാണ് എടച്ചേരിയിലെ യു.ഡി.എഫ് പ്രവർത്തകർ.

യുവ പോരാളിയുടെ ഈ ചരിത്ര നേട്ടം വലിയൊരു ആഘോഷമായാണ് നാട് ഏറ്റെടുത്തത്. തലായിയിൽ നിന്നാരംഭിച്ച ആഹ്ലാദ പ്രകടനത്തിൽ നൂറുകണക്കിന് ഇരുചക്ര വാഹനങ്ങളും ജീപ്പുകളും ഥാറുകളുമെല്ലാം അണിനിരന്നു.

ഡിജെ സംഗീതത്തിന്റെ അകമ്പടിയോടെ യുവാക്കളും സ്ത്രീകളും കുട്ടികളും ആവേശപൂർവ്വം ചുവടുവെച്ചതോടെ എടച്ചേരി അങ്ങാടി അക്ഷരാർത്ഥത്തിൽ ആവേശക്കടലായി മാറി.

തലായിയിൽ നിന്ന് തുടങ്ങിയ പ്രകടനം എടച്ചേരി അങ്ങാടി വഴി കളിയാംവെള്ളിയെ വലംവെച്ച് താഴെ പുതിയങ്ങാടിയിലാണ് സമാപിച്ചത്.

പ്രമുഖ യു.ഡി.എഫ് നേതാക്കളായ കെ.പി. ദാമോദരൻ മാസ്റ്റർ, എം.കെ. മുനീർ മാസ്റ്റർ, ടി.കെ. മോട്ടി, ചുണ്ടയിൽ മുഹമ്മദ്, സി. പവിത്രൻ മാസ്റ്റർ, സത്യൻ, കെ. ബഷീർ മാസ്റ്റർ, രാമചന്ദ്രൻ, മോഹനൻ, പി.കെ. മുഹമ്മദ്, ഷാഫി തറമ്മൽ തുടങ്ങിയവർ ആഹ്ലാദ പ്രകടനത്തിന് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/357840/udf-workers-celebrate-abhijiths-victory-in-edacherry)