---
title: "വാണിമേലിൽ മുസ്ലിം ലീഗിന്റെ കൊടിമരം തകർത്തു; പ്രതിഷേധവുമായി പ്രവർത്തകർ"
english_title: "Muslim League flagpole destroyed in Vani Mela"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/357919/muslim-league-flagpole-destroyed-in-vani-mela"
published_at: "2026-05-07T13:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fc4c4dd0a75_10.jpg"
keywords: []
---

# വാണിമേലിൽ മുസ്ലിം ലീഗിന്റെ കൊടിമരം തകർത്തു; പ്രതിഷേധവുമായി പ്രവർത്തകർ

> **Lead Summary:** **വാണിമേൽ:[ **പാക്കോയി പീടികയ്ക്ക് സമീപം മുസ്ലിം ലീഗിന്റെ കൊടിമരം തകർത്തു. കഴിഞ്ഞ ദിവസം രാത്രിയിലാണ് കൊടിമരം തകർത്ത നിലയിൽ കണ്ടെത്തിയത്.

## Article Content

**വാണിമേൽ:[ **പാക്കോയി പീടികയ്ക്ക് സമീപം മുസ്ലിം ലീഗിന്റെ കൊടിമരം തകർത്തു. കഴിഞ്ഞ ദിവസം രാത്രിയിലാണ് കൊടിമരം തകർത്ത നിലയിൽ കണ്ടെത്തിയത്.

സംഭവത്തെത്തുടർന്ന് വളയം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രാഷ്ട്രീയ പ്രകോപനത്തിന് ഇടനൽകാതെ, തകർത്ത കൊടിമരം മുസ്ലിം ലീഗ് പ്രവർത്തകർ ഉടൻതന്നെ പുനഃസ്ഥാപിച്ചു.

കൊടിമരം പുനഃസ്ഥാപിച്ചതിന് പിന്നാലെ പാക്കോയിയിൽ പ്രതിഷേധ യോഗവും സംഘടിപ്പിച്ചു. മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച്. മൊയ്തുഹാജി പൊതുയോഗം ഉദ്ഘാടനം ചെയ്തു.

ആഷിഖ് കുനിയിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമപ്പഞ്ചായത്ത് അംഗം അഷ്റഫ് കൊറ്റാല, സി.പി.സി. ആലിക്കുട്ടി, കെ.ടി.കെ. റാഷിദ്, റംഷിദ് ചേരനാണ്ടി, ജംഷിദ് വെള്ളിയോട്, കെ.പി. യൂനുസ് തുടങ്ങിയ പ്രമുഖ നേതാക്കൾ സംസാരിച്ചു.

പ്രദേശത്ത് സമാധാന അന്തരീക്ഷം തകർക്കാനുള്ള ശ്രമങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് യോഗം ആഹ്വാനം ചെയ്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/357919/muslim-league-flagpole-destroyed-in-vani-mela)