---
title: "ഹോസ്പിറ്റൽ ശോച്യാവസ്ഥ, ബ്ലോക്ക് പഞ്ചായത്ത് മൗനം വെടിയണം - സൂപ്പി നരിക്കാട്ടേരി"
english_title: "Hospital misery, block panchayat should break silence - Soupi Narikatteri"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/35805/hospital-misery-block-panchayat-should-break-silence-soupi-narikatteri"
published_at: "2022-04-04T18:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624af1b72a6f4_Untitled-1.jpg"
keywords: []
---

# ഹോസ്പിറ്റൽ ശോച്യാവസ്ഥ, ബ്ലോക്ക് പഞ്ചായത്ത് മൗനം വെടിയണം - സൂപ്പി നരിക്കാട്ടേരി

> **Lead Summary:** **നാദാപുരം : **മലയോര മേഖലയിൽ നിന്നടക്കം നൂറുക്കണക്കിന് രോഗികൾ ആശ്രയിക്കുന്ന നാദാപുരം താലൂക്ക് ഗവ.ഹോസ്പിറ്റലിന്റെ ശോച്യാവസ്ഥക്ക് ഉത്തരവാദികളായ തൂണേരി ബ്ലോക്ക് പഞ്ചായത്ത് മൗനം വെടിയണമെന്ന് സൂപ്പി നരിക്കാട്ടേരി.

## Article Content

**നാദാപുരം : **മലയോര മേഖലയിൽ നിന്നടക്കം നൂറുക്കണക്കിന് രോഗികൾ ആശ്രയിക്കുന്ന നാദാപുരം താലൂക്ക് ഗവ.ഹോസ്പിറ്റലിന്റെ ശോച്യാവസ്ഥക്ക് ഉത്തരവാദികളായ തൂണേരി ബ്ലോക്ക് പഞ്ചായത്ത് മൗനം വെടിയണമെന്ന് സൂപ്പി നരിക്കാട്ടേരി.

നാദാപുരം താലൂക്ക് ഹോസ്പിറ്റലിനെ കൊല്ലരുതെന്ന് ആവശ്യപ്പെട്ട് നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് ഹോസ്പിറ്റലിന് മുമ്പിൽ നടത്തിയ ധർണ്ണ സമരം ഉദ്ഘാടാനം ചെയ്യുകയായിരുന്നു അദ്ദേഹം.

പതിനേഴ് ഡോക്ടർമാരുടെ തസ്തികയുള്ള ഹോസ്പിറ്റലിൽ നിലവിൽ ആറ് ഡോക്ടർമാരുടെ സേവനം മാത്രമേ ലഭ്യമാകുന്നുള്ളൂ.ആളുകൾ ഏറെ എത്തുന്ന ഗൈനക്,ഓർത്തോ വിഭാഗങ്ങളിൽ നിലവിൽ ഡോക്ടർമാരില്ല.

എല്ലൊടിഞ്ഞു വരുന്നവരും ഗർഭിണികളും സ്വകാര്യ ആശുപത്രികളെ സമീപിക്കേണ്ട സാഹചര്യമാണ്.നിരവധി തവണ അധികൃതർക്ക് മുമ്പിൽ പരിഹാരത്തിനായി ചർച്ച നടത്തിയിട്ടും തെല്ലും ഗൗനിക്കാതെ തല തിരിഞ്ഞ മാനേജ്‌മെന്റ് സിസ്റ്റവുമായി ഹോസ്പിറ്റലിനെ നശിപ്പിക്കാൻ ശ്രമിക്കുന്നവർക്ക് യൂത്ത് ലീഗ് സമരം താക്കീതായി.

പ്രസിഡന്റ് എംകെ സമീർ അധ്യക്ഷത വഹിച്ചു.ജനറൽ സെക്രെട്ടറി ഇ ഹാരിസ് സ്വാഗതം പറഞ്ഞു.ഹാരിസ് കൊത്തിക്കുടി,വി ജലീൽ,എ എഫ് റിയാസ്,കെഎം ഹംസ,ഒ മുനീർ,സിവി മൊയ്‌ദീൻ ഹാജി പ്രസംഗിച്ചു.കെ സുനീർ,ഫാസിൽ മാസ്റ്റർ,എം കെ നൗഷാദ്,നംഷിദ് കുനിയിൽ,നിസാർ കോയമ്പ്രം ഹമീദ് എൻ ടി കെ,ഫിർദൗസ് നാളൂർ,വിപി ഫൈസൽ നേതൃത്വ നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/35805/hospital-misery-block-panchayat-should-break-silence-soupi-narikatteri)