---
title: "നാദാപുരത്ത് ജാഗ്രത; വാണിമേലിൽ സമാധാനം നിലനിർത്താൻ സർവ്വകക്ഷി യോഗം ചേർന്നു"
english_title: "Public representatives and police meet to maintain peace in Vanimele"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/358073/public-representatives-and-police-meet-to-maintain-peace-in-vanimele"
published_at: "2026-05-08T09:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fd60ad72156_NADA1.jpg"
keywords: []
---

# നാദാപുരത്ത് ജാഗ്രത; വാണിമേലിൽ സമാധാനം നിലനിർത്താൻ സർവ്വകക്ഷി യോഗം ചേർന്നു

> **Lead Summary:** **നാദാപുരം: [ **തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തെത്തുടർന്ന് വാണിമേൽ മാമ്പിലാക്കുൽ മേഖലയിലുണ്ടായ അനിഷ്ട സംഭവങ്ങളുടെ പശ്ചാത്തലത്തിൽ പഞ്ചായത്ത് ഓഫീസിൽ സർവ്വകക്ഷി യോഗം സംഘടിപ്പിച്ചു.

## Article Content

**നാദാപുരം: [ **തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തെത്തുടർന്ന് വാണിമേൽ മാമ്പിലാക്കുൽ മേഖലയിലുണ്ടായ അനിഷ്ട സംഭവങ്ങളുടെ പശ്ചാത്തലത്തിൽ പഞ്ചായത്ത് ഓഫീസിൽ സർവ്വകക്ഷി യോഗം സംഘടിപ്പിച്ചു.

പ്രദേശത്തെ സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ സ്വീകരിക്കാൻ യോഗത്തിൽ ഐക്യകണ്ഠേന തീരുമാനമായി. അക്രമസംഭവങ്ങളെ ശക്തമായി അപലപിച്ച രാഷ്ട്രീയ സാംസ്കാരിക നേതാക്കൾ, ഇനിയും സംഘർഷങ്ങൾ തുടരുകയാണെങ്കിൽ പ്രദേശത്തെ മുഴുവൻ രാഷ്ട്രീയ കൊടിമരങ്ങളും നീക്കം ചെയ്യുമെന്ന കർശന മുന്നറിയിപ്പും നൽകി.

പഞ്ചായത്ത് പ്രസിഡന്റ് ടി. പ്രദീപ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ വിവിധ രാഷ്ട്രീയ പാർട്ടികളെ പ്രതിനിധീകരിച്ച് കെ. എൻ. നാണു, എം. കെ. ബാലൻ, കെ. പി. രാജീവൻ, എൻ. കെ. മുസ തുടങ്ങിയ പ്രമുഖരും വളയം ഇൻസ്പെക്ടർ ഷാജുവും പങ്കെടുത്തു സംസാരിച്ചു.

ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഒത്തുചേർന്ന യോഗത്തിൽ വൈസ് പ്രസിഡന്റ് മുർഷിന സ്വാഗതമാശംസിച്ചു. 

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/358073/public-representatives-and-police-meet-to-maintain-peace-in-vanimele)