---
title: "മാതൃകാധ്യാപകർ സ്മരിക്കപ്പെടും; നാദാപുരത്ത് ഇബ്രാഹിം മുസ്‌ലിയാർക്ക് വൈകാരികമായ യാത്രയയപ്പ് നൽകി "
english_title: "Ibrahim gave an emotional farewell to Muslims"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/358091/ibrahim-gave-an-emotional-farewell-to-muslims"
published_at: "2026-05-08T10:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fd6f5743095_nada3.jpg"
keywords: []
---

# മാതൃകാധ്യാപകർ സ്മരിക്കപ്പെടും; നാദാപുരത്ത് ഇബ്രാഹിം മുസ്‌ലിയാർക്ക് വൈകാരികമായ യാത്രയയപ്പ് നൽകി 

> **Lead Summary:** **നാദാപുരം: [ **പുതിയ തലമുറ വഴിതെറ്റിപ്പോകുന്ന ഇന്നത്തെ കാലത്ത് അവരെ നേരായ പാതയിലേക്ക് നയിക്കുക എന്ന വലിയ ഉത്തരവാദിത്തമാണ് അധ്യാപകർക്കുള്ളതെന്ന് കോഴിക്കോട് മുഖ്യ ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി അഭിപ്രായപ്പെട്ടു.

## Article Content

**നാദാപുരം: [ **പുതിയ തലമുറ വഴിതെറ്റിപ്പോകുന്ന ഇന്നത്തെ കാലത്ത് അവരെ നേരായ പാതയിലേക്ക് നയിക്കുക എന്ന വലിയ ഉത്തരവാദിത്തമാണ് അധ്യാപകർക്കുള്ളതെന്ന് കോഴിക്കോട് മുഖ്യ ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി അഭിപ്രായപ്പെട്ടു.

നാദാപുരം ടി.ഐ മദ്രസയിൽ നീണ്ട 45 വർഷത്തെ സ്തുത്യർഹമായ സേവനത്തിന് ശേഷം വിരമിക്കുന്ന ഇബ്രാഹിം മുസ്‌ലിയാർക്ക് മദ്രസ കമ്മിറ്റി നൽകിയ യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിസ്വാർത്ഥമായി സേവനം ചെയ്യുന്ന മാതൃകാധ്യാപകർ സമൂഹത്തിന്റെ മനസ്സിൽ എന്നും ഓർമ്മിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ടി.ഐ.എം കമ്മിറ്റി പ്രസിഡന്റ് നരിക്കോൾ ഹമീദ് ഹാജിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മാനേജർ മുഹമ്മദ് ബംഗ്ലത്ത് ഇബ്രാഹിം മുസ്‌ലിയാരെ സദസ്സിന് പരിചയപ്പെടുത്തി.

സെക്രട്ടറി വി.സി ഇഖ്ബാൽ അദ്ദേഹത്തെ പൊന്നാട അണിയിച്ച് ആദരിച്ചു. ചടങ്ങിൽ വാർഡ് മെമ്പർ അബ്ബാസ് കണക്കൽ, എം. കെ അഷ്റഫ്, കരയത്ത് ഹമീദ് ഹാജി തുടങ്ങി സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ സംബന്ധിച്ചു.

അധ്യാപന രംഗത്ത് ഇബ്രാഹിം മുസ്‌ലിയാർ നൽകിയ വലിയ സംഭാവനകളെയും അദ്ദേഹത്തിന്റെ ലാളിത്യത്തെയും യോഗത്തിൽ പങ്കെടുത്തവർ നന്ദിയോടെ സ്മരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/358091/ibrahim-gave-an-emotional-farewell-to-muslims)