---
title: "നാദാപുരത്ത് വിജയാരവം; തെരുവംപറമ്പിൽ മുസ്ലിം ലീഗ് വിജയാഹ്ളാദം സംഘടിപ്പിച്ചു"
english_title: "Muslim League organized a victory celebration in the street"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/358105/muslim-league-organized-a-victory-celebration-in-the-street"
published_at: "2026-05-08T11:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fd7a007b350_nadapuram3.jpg"
keywords: []
---

# നാദാപുരത്ത് വിജയാരവം; തെരുവംപറമ്പിൽ മുസ്ലിം ലീഗ് വിജയാഹ്ളാദം സംഘടിപ്പിച്ചു

> **Lead Summary:** **നാദാപുരം: [ **തെരുവംപറമ്പിലെ ലൂളി ഗ്രൗണ്ടിനെ ആവേശക്കടലാക്കി മാറ്റി മുസ്ലിം ലീഗിന്റെ ഉജ്ജ്വലമായ 'വിജയാരവം' സമാപിച്ചു. യു.ഡി.എഫിന്റെ ഉജ്ജ്വല വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിക്കാൻ ഒഴുകിയെത്തിയ പതിനായിരം പേർക്ക് ഇരിക്കാവുന്ന ഗ്രൗണ്ട് സൂചി കുത്താൻ ഇടമില്ലാത്ത വിധം നിറഞ്ഞു കവിഞ്ഞു.

## Article Content

**നാദാപുരം: [ **തെരുവംപറമ്പിലെ ലൂളി ഗ്രൗണ്ടിനെ ആവേശക്കടലാക്കി മാറ്റി മുസ്ലിം ലീഗിന്റെ ഉജ്ജ്വലമായ 'വിജയാരവം' സമാപിച്ചു. യു.ഡി.എഫിന്റെ ഉജ്ജ്വല വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിക്കാൻ ഒഴുകിയെത്തിയ പതിനായിരം പേർക്ക് ഇരിക്കാവുന്ന ഗ്രൗണ്ട് സൂചി കുത്താൻ ഇടമില്ലാത്ത വിധം നിറഞ്ഞു കവിഞ്ഞു.

ദുബായ് കെ.എം.സി.സി നാദാപുരം മണ്ഡലം സെക്രട്ടറി റിയാസ് ലൂളിയുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ കരിമരുന്നു പ്രയോഗവും കണ്ണൂർ ശരീഫ്, കൊല്ലം ഷാഫി, പി.എ അബ്ദുൽ ഹയ്യ് തുടങ്ങിയ പ്രമുഖ ഗായകർ അണിനിരന്ന സംഗീത വിരുന്നും അണികൾക്ക് ആവേശം പകർന്നു.

മുസ്ലിം ലീഗ് ജില്ലാ ട്രഷറർ സൂപ്പി നരിക്കാട്ടേരി പരിപാടി ഉദ്ഘാടനം ചെയ്യുകയും ഒ.കെ അബ്ദുല്ല ഹാജി അധ്യക്ഷത വഹിക്കുകയും ചെയ്തു. മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് ബംഗളത്ത് മുഹമ്മദ്, ജനറൽ സെക്രട്ടറി എം.പി ജാഫർ മാസ്റ്റർ തുടങ്ങിയവരും വിവിധ രാജ്യങ്ങളിലെ കെ.എം.സി.സി ഭാരവാഹികളും ചടങ്ങിൽ സംബന്ധിച്ചു സംസാരിച്ചു.

യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി അംഗം ഇ ഹാരിസ് സ്വാഗതവും പഞ്ചായത്ത് ലീഗ് സെക്രട്ടറി ഇ. കുഞ്ഞാലി നന്ദിയും രേഖപ്പെടുത്തി. 

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/358105/muslim-league-organized-a-victory-celebration-in-the-street)