---
title: "ആത്മീയ നിറവിൽ; നാദാപുരത്ത് റമളാൻ പ്രഭാഷണം ആരംഭിച്ചു"
english_title: " The Ramadan sermon began in Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/35814/the-ramadan-sermon-began-in-nadapuram"
published_at: "2022-04-04T20:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624b01522aae1_nadapuram.jpg"
keywords: []
---

# ആത്മീയ നിറവിൽ; നാദാപുരത്ത് റമളാൻ പ്രഭാഷണം ആരംഭിച്ചു

> **Lead Summary:** **നാദാപുരം:** എസ്.കെ.എസ്.എസ്.എഫ് നാദാപുരം മേഖല കമ്മിറ്റി സംഘടിപ്പിക്കുന്ന അഞ്ചാമത് റമളാൻ പ്രഭാഷണം ആരംഭിച്ചു. നാദാപുരം ബസ്‌ സ്റ്റാന്റിനു പിൻവശം യു.സി ടർഫ് ഗ്രൗണ്ടിന് സമീപം തയ്യാറാക്കിയ വാവാട് ഉസ്താദ് നഗറിൽ നടക്കുന്ന പരിപാടി ടി.കെ മുസ്തഫ തങ്ങൾ ചേലക്കാട് ഉദ്‌ഘാടനം ചെയ്തു.

## Article Content

**നാദാപുരം:** എസ്.കെ.എസ്.എസ്.എഫ് നാദാപുരം മേഖല കമ്മിറ്റി സംഘടിപ്പിക്കുന്ന അഞ്ചാമത് റമളാൻ പ്രഭാഷണം ആരംഭിച്ചു. നാദാപുരം ബസ്‌ സ്റ്റാന്റിനു പിൻവശം യു.സി ടർഫ് ഗ്രൗണ്ടിന് സമീപം തയ്യാറാക്കിയ വാവാട് ഉസ്താദ് നഗറിൽ നടക്കുന്ന പരിപാടി ടി.കെ മുസ്തഫ തങ്ങൾ ചേലക്കാട് ഉദ്‌ഘാടനം ചെയ്തു.

അബ്ദുല്ല സലിം വാഫി പ്രഭാഷണം നടത്തി. മമ്മൂട്ടി പാത്തുംകര അധ്യക്ഷനായി. എസ്.പി.എം തങ്ങൾ, അസീസ് ഫൈസി കുയ്‌തേരി, ടി.കെ അബ്ബാസ് പേരോട്, സി അബ്ദുൽ ഹമീദ്, നൗഫൽ കുമ്മങ്കോട് സംസാരിച്ചു.

ഇന്ന് കാലത്ത് 8ന് സയ്യിദ് മുബശിർ തങ്ങൾ ജമലുല്ലൈലി, ബുധനാഴ്ച സയ്യിദ് ശറഫുദ്ധീൻ ജിഫ്‌രി എന്നിവർ ഉദ്ഘാടനം ചെയ്യും.

7ന് നടക്കുന്ന സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണവും ദുആ സദസ്സും സമസ്‌ത ട്രഷറർ ചേലക്കാട് മുഹമ്മദ് മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യും. സയ്യിദ് നജ്മുദ്ധീൻ പൂക്കോയ തങ്ങൾ, സയ്യിദ് സഫ്‌വാൻ തങ്ങൾ ഏഴിമല എന്നിവർ പങ്കെടുക്കും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/35814/the-ramadan-sermon-began-in-nadapuram)