---
title: "ലഹരി ഉപയോഗിച്ച് പൊതുജനശല്ല്യം; എടച്ചേരിയിൽ യുവാവിനെ പിടികൂടി പോലീസ്"
english_title: "Acted unconscious with drugs"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/358193/acted-unconscious-with-drugs"
published_at: "2026-05-08T16:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fdbd792d174_17.jpg"
keywords: []
---

# ലഹരി ഉപയോഗിച്ച് പൊതുജനശല്ല്യം; എടച്ചേരിയിൽ യുവാവിനെ പിടികൂടി പോലീസ്

> **Lead Summary:** **എടച്ചേരി:[ **കായപ്പനച്ചിയിൽ പൊതുസ്ഥലത്ത് ലഹരി ഉപയോഗിച്ച് ബോധരഹിതനായി ബഹളമുണ്ടാക്കിയ യുവാവിനെ പോലീസ് പിടികൂടി. വളയം സ്വദേശിയായ വരയാൽ വീട്ടിൽ ബജീഷ് നെയാണ് നാദാപുരം പോലീസ് കസ്റ്റഡിയിലെടുത്തത്.

## Article Content

**എടച്ചേരി:[ **കായപ്പനച്ചിയിൽ പൊതുസ്ഥലത്ത് ലഹരി ഉപയോഗിച്ച് ബോധരഹിതനായി ബഹളമുണ്ടാക്കിയ യുവാവിനെ പോലീസ് പിടികൂടി. വളയം സ്വദേശിയായ വരയാൽ വീട്ടിൽ ബജീഷ് നെയാണ് നാദാപുരം പോലീസ് കസ്റ്റഡിയിലെടുത്തത്.

ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ കായപ്പനച്ചി മരമില്ലിന് സമീപമായിരുന്നു സംഭവം. പ്രദേശത്ത് ക്രമസമാധാന പാലനത്തിന്റെ ഭാഗമായി പട്രോളിങ് നടത്തുകയായിരുന്ന എടച്ചേരി പോലീസ് സംഘമാണ് പൊതുജനങ്ങൾക്ക് ശല്യമാകുന്ന രീതിയിൽ കലഹമുണ്ടാക്കിയ യുവാവിനെ പിടികൂടിയത്.

ലഹരിക്കടിമപ്പെട്ട നിലയിലായിരുന്ന ഇയാൾക്ക് സ്വയം നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/358193/acted-unconscious-with-drugs)