---
title: "നിയമലംഘകർക്ക് പിഴ ചുമത്തി ; തൂണേരിയിൽ കടകളിലും സ്ഥാപനങ്ങളിലും വ്യാപക പരിശോധന"
english_title: "Fines imposed on violators; Extensive inspection of shops and establishments in Thuneri"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/358327/fines-imposed-on-violators-extensive-inspection-of-shops-and-establishments-in-thuneri"
published_at: "2026-05-09T11:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fecf9e86a72_FDGDSFB.jpg"
keywords: []
---

# നിയമലംഘകർക്ക് പിഴ ചുമത്തി ; തൂണേരിയിൽ കടകളിലും സ്ഥാപനങ്ങളിലും വ്യാപക പരിശോധന

> **Lead Summary:** നാദാപുരം: **[** തൂണേരി ഗ്രാമ പഞ്ചായത്ത് പരിധിയിലെ കടകളിലെയും മറ്റ് സ്ഥാപനങ്ങളിലെയും നിയമ ലംഘനങ്ങൾ കണ്ടെത്തുന്നതിന് വേണ്ടിയുള്ള ഉദ്യോഗസ്ഥ പരിശോധന തുടങ്ങി. അനധികൃതമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ, വൃത്തിഹിനമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ, മാലിന്യ സംസ്കരണം കൃത്യമായി നടപ്പിലാക്കാത്ത സ്ഥാപനങ്ങൾ എന്നിവ കണ്ടെത്തുന്നതിന് വേണ്ടിയാണ് പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തിൽ പരിശോധന നടത്തി വരുന്നത്.

## Article Content

നാദാപുരം: **[** തൂണേരി ഗ്രാമ പഞ്ചായത്ത് പരിധിയിലെ കടകളിലെയും മറ്റ് സ്ഥാപനങ്ങളിലെയും നിയമ ലംഘനങ്ങൾ കണ്ടെത്തുന്നതിന് വേണ്ടിയുള്ള ഉദ്യോഗസ്ഥ പരിശോധന തുടങ്ങി. അനധികൃതമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ, വൃത്തിഹിനമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ, മാലിന്യ സംസ്കരണം കൃത്യമായി നടപ്പിലാക്കാത്ത സ്ഥാപനങ്ങൾ എന്നിവ കണ്ടെത്തുന്നതിന് വേണ്ടിയാണ് പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തിൽ പരിശോധന നടത്തി വരുന്നത്.

ഇതിന്റെ ഭാഗമായി വിവിധ സ്ഥാപനങ്ങൾക്ക് പിഴ ചുമത്തിയിട്ടുണ്ട്. ലൈസൻസ് എടുക്കാതെയും ആവശ്യമായ രേഖകൾ ഇല്ലാതെയും നിരവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. പഞ്ചായത്ത് സെക്രട്ടറി സിന്ധു പി ജി, ഹെഡ് ക്ലാർക്ക് സജീഷ്, ജെ.എച്ച്.ഐ രാജേഷ് കുമാർ. നിധില രാജ്, ശ്രീദേവി എൻ എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/358327/fines-imposed-on-violators-extensive-inspection-of-shops-and-establishments-in-thuneri)