---
title: "നമുക്കും പങ്കുചേരാം; അഞ്ജുവിന്റെ ജീവൻ രക്ഷിക്കാൻ നാട് കൈകോർത്തു"
english_title: "Let's join hands; The nation joined hands to save Anju's life"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/358358/lets-join-hands-the-nation-joined-hands-to-save-anjus-life"
published_at: "2026-05-09T13:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fee83ce5b0a_RETERTG.jpg"
keywords: []
---

# നമുക്കും പങ്കുചേരാം; അഞ്ജുവിന്റെ ജീവൻ രക്ഷിക്കാൻ നാട് കൈകോർത്തു

> **Lead Summary:** നാദാപുരം :**[ ** ഇരിങ്ങണ്ണൂർ കച്ചേരിയിലെ യുവതിയുടെ ജീവൻ രക്ഷിക്കാൻ നാട് കൈകോർത്തു. മുപ്പതു വയസുകാരിയായ ചെറുവത്ത് അഞ്ജു വിന് വേണ്ടയാണ് ചികിത്സാ കമ്മറ്റി ഉദാരമതികളുടെ സഹായം തേടുന്നത്. ഇരു വൃക്കകളും തകരാറിലായ അഞ്ജു ജീവൻ നിലനിർത്താൻ ഡയാലിസിസ് നടത്തിവരികയാണ്.

## Article Content

നാദാപുരം :**[ ** ഇരിങ്ങണ്ണൂർ കച്ചേരിയിലെ യുവതിയുടെ ജീവൻ രക്ഷിക്കാൻ നാട് കൈകോർത്തു. മുപ്പതു വയസുകാരിയായ ചെറുവത്ത് അഞ്ജു വിന് വേണ്ടയാണ് ചികിത്സാ കമ്മറ്റി ഉദാരമതികളുടെ സഹായം തേടുന്നത്. ഇരു വൃക്കകളും തകരാറിലായ അഞ്ജു ജീവൻ നിലനിർത്താൻ ഡയാലിസിസ് നടത്തിവരികയാണ്.

അഞ്ജുവിന്റെ ജീവൻ രക്ഷിക്കാൻ വൃക്ക മാറ്റി വെക്കൽ മാത്രമെ നിവൃത്തിയുള്ളൂ എന്നാണ് അഞ്ജുവിനെ ചികിത്സിക്കുന്ന ഡോക്ടർമാരുടെ അഭിപ്രായം. പാവപ്പെട്ട കുടുംബത്തിൽ ജനിച്ച പിതാവ് ചെറുപ്പത്തിലെ നഷ്ടപ്പെട്ട അഞ്ജുവിന്റെ കുടുംബത്തിന്റെ നിത്യ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നതു തന്നെ അഞ്ജുവിന്റെ അമ്മ കൂലിപണിക്ക് പോയിട്ടാണ്. ഈ അവസ്ഥ തിരിച്ചറിഞ്ഞ നാട്ടുകാർ ചെറുവത്ത് അഞ്ജു ചികിത്സാ സഹായ കമ്മിറ്റിക്ക് രൂപം നൽകുകയും ചെയ്തിട്ടുണ്ട്.

ഭാരിച്ച ചെലവു വരുന്ന ഈ ചികിത്സയ്ക്കും. ഓപ്പറേഷനും വേണ്ടി ഉദാരമതികളിൽ നിന്നും സാമ്പത്തികസഹായം തേടുന്നതിനു വേണ്ടി സുരേഷ് മാസ്റ്റർ സിക്രട്ടരിയായും എം.മോഹനൻ ഖജാൻജിയുമായി ചെറുവത്ത് അഞ്ജു ചികിത്സാ സഹായ കമ്മിറ്റിയുടെ പേരിൽ കേരള ഗ്രാമീൺ ബാങ്ക് പുറമേരി ശാഖയിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് വിവരങ്ങൾ

A/C No: 40671101086663

| F S C KLGB 0040671

Kerala Gramin Bank

Purameri Branch

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/358358/lets-join-hands-the-nation-joined-hands-to-save-anjus-life)