---
title: "എടച്ചേരി ബാറ്ററി ഷോപ്പിൽ മോഷണം ; പൊലീസ് അന്വേഷണം തുടങ്ങി"
english_title: "Theft at Edachery battery shop; Police begin investigation"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/358380/theft-at-edachery-battery-shop-police-begin-investigation"
published_at: "2026-05-09T14:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fef544a1440_ASRWADESF.jpg"
keywords: []
---

# എടച്ചേരി ബാറ്ററി ഷോപ്പിൽ മോഷണം ; പൊലീസ് അന്വേഷണം തുടങ്ങി

> **Lead Summary:** എടച്ചേരി:**[ ** എടച്ചേരിയിലെ ഹെ ടെക്ക് പവർ സൊല്യൂഷൻ ഷോപ്പിൽ നിന്ന് പഴയ ബാറ്ററികൾ മോഷണം പോയി. പ്രേമൻ മഠത്തിലിന്റെ ഉടമസ്ഥതയിലുള്ള ഹെ ടെക്ക് പവർ സൊല്യൂഷൻ എന്ന ബാറ്ററി ഷോപ്പിൽ ഇന്ന് പുലർച്ചയാണ് മോഷണം നടന്നത്. ഷോപ്പിന്റെ പുറത്ത് സൂക്ഷിച്ചിരുന്ന പഴയ ബാറ്ററികളാണ് മോഷ്ടിച്ചത്. ഇന്ന് രാവിലെ ഷോപ്പ് തുറക്കാനെത്തിയപ്പോഴാണ് ബാറ്ററികൾ കാണാതായ വിവരം ശ്രദ്ധയിൽപ്പെട്ടത്.

## Article Content

എടച്ചേരി:**[ ** എടച്ചേരിയിലെ ഹെ ടെക്ക് പവർ സൊല്യൂഷൻ ഷോപ്പിൽ നിന്ന് പഴയ ബാറ്ററികൾ മോഷണം പോയി. പ്രേമൻ മഠത്തിലിന്റെ ഉടമസ്ഥതയിലുള്ള ഹെ ടെക്ക് പവർ സൊല്യൂഷൻ എന്ന ബാറ്ററി ഷോപ്പിൽ ഇന്ന് പുലർച്ചയാണ് മോഷണം നടന്നത്. ഷോപ്പിന്റെ പുറത്ത് സൂക്ഷിച്ചിരുന്ന പഴയ ബാറ്ററികളാണ് മോഷ്ടിച്ചത്. ഇന്ന് രാവിലെ ഷോപ്പ് തുറക്കാനെത്തിയപ്പോഴാണ് ബാറ്ററികൾ കാണാതായ വിവരം ശ്രദ്ധയിൽപ്പെട്ടത്.

കടയുടെ പുറത്ത് വിൽപ്പനക്കും സർവീസിനുമായി ശേഖരിച്ച് വെച്ചിരുന്ന പഴയ ബാറ്ററികളാണ് നഷ്ടമായത്. രാത്രിയാണ് മോഷണം നടന്നത്. സംഭവത്തിൽ കടയുടമ എടച്ചേരി പോലീസിൽ പരാതി നൽകി.എടച്ചേരി ടൗണിൽ അടുത്ത കാലത്തായി നിരവധി മോഷണങ്ങളാണ് നടന്നത്. പ്രദേശത്ത് ഇത്തരം മോഷണങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ സുരക്ഷാ നടപടികൾ സ്വീകരിക്കണമെന്ന് വ്യാപാരി വ്യവസായി സമിതി എടച്ചേരി യൂനിറ്റ് ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/358380/theft-at-edachery-battery-shop-police-begin-investigation)