---
title: "കാട്ടുപോത്ത് ഇറങ്ങി; വാണിമേലിൽ വന്യജീവി ശല്യം രൂക്ഷമാകുന്നു, നായയെ കൊന്നു തിന്ന നിലയിൽ കണ്ടെത്തി "
english_title: "Wildlife disturbance in Vanimele is increasing"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/358496/wildlife-disturbance-in-vanimele-is-increasing"
published_at: "2026-05-10T09:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a000726368d5_2.jpg"
keywords: []
---

# കാട്ടുപോത്ത് ഇറങ്ങി; വാണിമേലിൽ വന്യജീവി ശല്യം രൂക്ഷമാകുന്നു, നായയെ കൊന്നു തിന്ന നിലയിൽ കണ്ടെത്തി 

> **Lead Summary:** **വാണിമേൽ: [**ഭൂമിവാതുക്കൽ മേഖലയിൽ കാട്ടുപോത്തിറങ്ങിയത് ജനങ്ങളെ പരിഭ്രാന്തിയിലാക്കുന്നു. രണ്ടാഴ്ച മുൻപ് ഇതേ പ്രദേശത്ത് പുലിയുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് ഇപ്പോൾ കാട്ടുപോത്തും ജനവാസ മേഖലയിൽ ഭീതി പരത്തുന്നത്.

## Article Content

**വാണിമേൽ: [**ഭൂമിവാതുക്കൽ മേഖലയിൽ കാട്ടുപോത്തിറങ്ങിയത് ജനങ്ങളെ പരിഭ്രാന്തിയിലാക്കുന്നു. രണ്ടാഴ്ച മുൻപ് ഇതേ പ്രദേശത്ത് പുലിയുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് ഇപ്പോൾ കാട്ടുപോത്തും ജനവാസ മേഖലയിൽ ഭീതി പരത്തുന്നത്.

വാണിമേൽ അതിർത്തിയായ നരിപ്പറ്റയിൽ ചത്ത നായയുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയത് പുലി ഇറങ്ങിയതാണെന്ന സംശയം വർധിപ്പിച്ചിരുന്നു. തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി.

എന്നാൽ സ്ഥലത്ത് കണ്ടെത്തിയ കാൽപ്പാടുകൾ കാട്ടുപൂച്ചയുടേതാണെന്നാണ് വനംവകുപ്പിന്റെ പ്രാഥമിക നിഗമനം. തൂണേരി ബ്ലോക്ക് മെമ്പർ ബാബുവും നാട്ടുകാരും പരിശോധന സമയത്ത് ഉദ്യോഗസ്ഥർക്കൊപ്പം ഉണ്ടായിരുന്നു.

വന്യജീവികളുടെ സാന്നിധ്യം തുടർച്ചയായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ മലയോര മേഖലയിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/358496/wildlife-disturbance-in-vanimele-is-increasing)