---
title: "'നിർഭയത്വം തൗഹീദിലൂടെ'; നാദാപുരത്ത് വിസ്‌ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ ആദർശ സമ്മേളനം സംഘടിപ്പിച്ചു"
english_title: "Wisdom Islamic Organization conference organized in Nadapuramv"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/358539/wisdom-islamic-organization-conference-organized-in-nadapuramv"
published_at: "2026-05-10T12:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0030760f323_11.jpg"
keywords: []
---

# 'നിർഭയത്വം തൗഹീദിലൂടെ'; നാദാപുരത്ത് വിസ്‌ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ ആദർശ സമ്മേളനം സംഘടിപ്പിച്ചു

> **Lead Summary:** **നാദാപുരം: [ **വിസ്‌ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ നാദാപുരത്ത് സംഘടിപ്പിച്ച മണ്ഡലം മുജാഹിദ് ആദർശ സമ്മേളനം, ആശയപരമായ ഭിന്നിപ്പുകൾക്ക് പരിഹാരം വിശുദ്ധ ഖുർആനിലേക്കും പ്രവാചക ചര്യയിലേക്കുമുള്ള മടങ്ങിവരവാണെന്ന് ആഹ്വാനം ചെയ്തു.

## Article Content

**നാദാപുരം: [ **വിസ്‌ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ നാദാപുരത്ത് സംഘടിപ്പിച്ച മണ്ഡലം മുജാഹിദ് ആദർശ സമ്മേളനം, ആശയപരമായ ഭിന്നിപ്പുകൾക്ക് പരിഹാരം വിശുദ്ധ ഖുർആനിലേക്കും പ്രവാചക ചര്യയിലേക്കുമുള്ള മടങ്ങിവരവാണെന്ന് ആഹ്വാനം ചെയ്തു.

'നിർഭയത്വം തൗഹീദിലൂടെ' എന്ന പ്രമേയത്തിൽ നടന്ന സമ്മേളനം, ഇസ്‌ലാമിക അധ്യാപനങ്ങളെ മറച്ചുവെച്ച് വിശ്വാസികളുടെ ആത്മീയതയെ ചൂഷണം ചെയ്യുന്നവർക്കെതിരെ സമൂഹം ജാഗ്രത പാലിക്കണമെന്ന് ആവശ്യപ്പെട്ടു.

ഇത്തരം ചൂഷണങ്ങളാണ് മുസ്‌ലിം സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കുന്നതെന്നും അതിലൂടെ നേട്ടം കൊയ്യുന്ന പണ്ഡിത വിഭാഗങ്ങളെ തിരിച്ചറിയണമെന്നും സമ്മേളനം ഓർമ്മിപ്പിച്ചു. വിസ്‌ഡം ഇസ്‌ലാമിക് മിഷൻ ജില്ലാ ട്രഷറർ സി.പി. സാജിദ് സമ്മേളനം ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് പി.സി. മൊയ്‌തു അധ്യക്ഷത വഹിച്ച ചടങ്ങിൽ സയ്യിദ് വിജ്ദാൻ അൽഹികമി, മുഹമ്മദ് സൈഫുല്ല അൽ ഹികമി, ഫിറോസ് സ്വലാഹി തുടങ്ങി പ്രമുഖ നേതാക്കൾ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/358539/wisdom-islamic-organization-conference-organized-in-nadapuramv)