---
title: "നിർമ്മാണം പാതിവഴിയിൽ; നവീകരണ പ്രവൃത്തികൾക്കിടെ വെള്ളക്കെട്ട്, കല്ലാച്ചിയിൽ ഗതാഗതം ദുഷ്കരമാകുന്നു"
english_title: "Waterlogging during renovation works in Kallachi"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/358554/waterlogging-during-renovation-works-in-kallachi"
published_at: "2026-05-10T14:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0043603cb6a_15.jpg"
keywords: []
---

# നിർമ്മാണം പാതിവഴിയിൽ; നവീകരണ പ്രവൃത്തികൾക്കിടെ വെള്ളക്കെട്ട്, കല്ലാച്ചിയിൽ ഗതാഗതം ദുഷ്കരമാകുന്നു

> **Lead Summary:** **നാദാപുരം: [ **നവീകരണ പ്രവൃത്തികൾ പുരോഗമിക്കുന്ന നാദാപുരം കല്ലാച്ചി ടൗണിൽ ശനിയാഴ്ച പെയ്ത മഴയെത്തുടർന്ന് രൂപപ്പെട്ട കനത്ത വെള്ളക്കെട്ട് യാത്രക്കാരെയും വ്യാപാരികളെയും ഒരുപോലെ വലച്ചു.

## Article Content

**നാദാപുരം: [ **നവീകരണ പ്രവൃത്തികൾ പുരോഗമിക്കുന്ന നാദാപുരം കല്ലാച്ചി ടൗണിൽ ശനിയാഴ്ച പെയ്ത മഴയെത്തുടർന്ന് രൂപപ്പെട്ട കനത്ത വെള്ളക്കെട്ട് യാത്രക്കാരെയും വ്യാപാരികളെയും ഒരുപോലെ വലച്ചു.

ടൗണിൽ നിന്നുള്ള വെള്ളം ഒഴുകിപ്പോകേണ്ട വാണിയൂർ കുമ്മങ്കോട് റോഡ് പൂർണ്ണമായും വെള്ളത്തിനടിയിലായതോടെ ഇതുവഴിയുള്ള യാത്ര ദുഷ്കരമായിരിക്കുകയാണ്. നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത് കാരണം ഓവുചാലുകളിലൂടെ വെള്ളം ഒഴുകിപ്പോകാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്.

ഇതോടെ മഴവെള്ളം സംസ്ഥാന പാതയിലൂടെയും ഇടറോഡുകളിലൂടെയും കുത്തിയൊലിക്കുന്ന സ്ഥിതിയാണ്. സംസ്ഥാന പാതയോരത്തെ ഓവുചാൽ നിർമ്മാണം പാതിവഴിയിൽ നിൽക്കുന്നതാണ് വെള്ളം റോഡിലാകെ പരന്നൊഴുകാൻ പ്രധാന കാരണം.

ഇതിനുപുറമെ, നവീകരണത്തിനായി കെട്ടിട ഉടമകൾ കടകൾ പൂർണ്ണമായി പൊളിച്ചുനീക്കി നൽകാത്തത് ടൗണിലെ വികസന പ്രവർത്തനങ്ങളെ മന്ദഗതിയിലാക്കിയിട്ടുണ്ട്. മഴക്കാലം എത്തുന്നതോടെ ടൗൺ പൂർണ്ണമായും വെള്ളത്തിനടിയിലാകുമോ എന്ന ആശങ്കയിലാണ് ഇപ്പോൾ വ്യാപാരികൾ.

പ്രശ്നത്തിന് അടിയന്തര പരിഹാരം കണ്ടില്ലെങ്കിൽ വരും ദിവസങ്ങളിൽ സംസ്ഥാന പാതയിലെയും കുമ്മങ്കോട് റോഡിലെയും ഗതാഗതം പൂർണ്ണമായും തടസ്സപ്പെടാൻ സാധ്യതയുണ്ട്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/358554/waterlogging-during-renovation-works-in-kallachi)