---
title: "ഗൃഹനാഥനെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; വളയം പോലീസ് കേസെടുത്തു"
english_title: "Incident where the head of the household was found dead in the bedroom"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/358559/incident-where-the-head-of-the-household-was-found-dead-in-the-bedroom"
published_at: "2026-05-10T14:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a004ab9622cf_16.jpg"
keywords: []
---

# ഗൃഹനാഥനെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; വളയം പോലീസ് കേസെടുത്തു

> **Lead Summary:** **നാദാപുരം: [** കല്ലുനിരയിൽ ഗൃഹനാഥനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് കേസെടുത്തു. കല്ലനിരയിൽ തങ്കപ്പന്റെ മകൻ രാജപ്പൻ ആണ് മരിച്ചത്.

## Article Content

**നാദാപുരം: [** കല്ലുനിരയിൽ ഗൃഹനാഥനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് കേസെടുത്തു. കല്ലനിരയിൽ തങ്കപ്പന്റെ മകൻ രാജപ്പൻ ആണ് മരിച്ചത്.

കഴിഞ്ഞ വെള്ളിയാഴ്ച രാത്രി എട്ടു മണിക്കാണ് സംഭവം. ഏറെ നേരമായിട്ടും കാണാതിരുന്നതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് രാജപ്പനെ മുറിയിൽ മരിച്ച നിലയിൽ കണ്ടത്. സംഭവത്തിൽ ബന്ധുവായ സുരേഷ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വളയം പോലീസ് കേസെടുത്ത് മേൽനടപടികൾ സ്വീകരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/358559/incident-where-the-head-of-the-household-was-found-dead-in-the-bedroom)