---
title: "പുറമേരി സഹകരണ ബാങ്കിൻ്റെ വിഷു - റംസാൻ പടക്ക വിപണി"
english_title: "Purameri Co-operative Bank's Vishu - Ramadan Fireworks Market"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/35861/purameri-co-operative-banks-vishu-ramadan-fireworks-market"
published_at: "2022-04-05T08:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624bb2aed75d0_nadprum padaka vipani.jpg"
keywords: []
---

# പുറമേരി സഹകരണ ബാങ്കിൻ്റെ വിഷു - റംസാൻ പടക്ക വിപണി

> **Lead Summary:** **നാദാപുരം: **പുറമേരി സർവ്വീസ് സഹകരണ ബാങ്കിൻ്റെ ആഭിമുഖ്യത്തിൽ വിഷു - റംസാൻ പടക്ക വിപണി പുറമേരി ടൗണിലെ കുനിങ്ങാട് റോഡിൽ ആരംഭിച്ചു.

## Article Content

**നാദാപുരം: **പുറമേരി സർവ്വീസ് സഹകരണ ബാങ്കിൻ്റെ ആഭിമുഖ്യത്തിൽ വിഷു - റംസാൻ പടക്ക വിപണി പുറമേരി ടൗണിലെ കുനിങ്ങാട് റോഡിൽ ആരംഭിച്ചു.

ബാങ്ക് പ്രസിഡൻ്റ് വി.പി കുഞ്ഞികൃഷ്ണൻ പടക്ക വിപണി ഉദ്ഘാടനം ചെയ്തു. ബാങ്ക് വൈസ് പ്രസിഡൻ്റ് ടി.കെ.രാജൻ മാസ്റ്റർ അധ്യക്ഷനായിരുന്നു.ബാങ്ക് സെക്രട്ടറി പി.പി.മനോജ് കുമാർ സ്വാഗതം പറഞ്ഞു.

ബാങ്ക് ഡയറക്ടർമാരായ ടി.എൻ കെ ശശീന്ദ്രൻ, വി.കുഞ്ഞിക്കണ്ണൻ, കെ.കെ കുമാരൻ, പി.എംനാണു, അനിത എം.പി, സുനിത തുടങ്ങിയവർ സംസാരിച്ചു. മിതമായ നിരക്കിൽ ഗുണമേന്മയുള്ള പടക്കങ്ങൾ ഇവിടെ ലഭ്യമാവുമെന്ന് ബാങ്ക് സെക്രട്ടറി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/35861/purameri-co-operative-banks-vishu-ramadan-fireworks-market)