---
title: "ബാലസംഘം അക്ഷരോത്സവത്തിന് നാദാപുരത്ത് ഉജ്ജ്വല തുടക്കം"
english_title: "Balasangham Akshorotsavam gets off to a brilliant start in Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/358655/balasangham-akshorotsavam-gets-off-to-a-brilliant-start-in-nadapuram"
published_at: "2026-05-11T09:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0154bc004ec_nada1.jpg"
keywords: []
---

# ബാലസംഘം അക്ഷരോത്സവത്തിന് നാദാപുരത്ത് ഉജ്ജ്വല തുടക്കം

> **Lead Summary:** **നാദാപുരം: [ **ബാലസംഘത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പതിനാറാമത് കേളുഏട്ടൻ സ്മാരക അക്ഷരോത്സവത്തിന് നാദാപുരം, വടകര ഏരിയകളിൽ ഉജ്ജ്വല തുടക്കം.

## Article Content

**നാദാപുരം: [ **ബാലസംഘത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പതിനാറാമത് കേളുഏട്ടൻ സ്മാരക അക്ഷരോത്സവത്തിന് നാദാപുരം, വടകര ഏരിയകളിൽ ഉജ്ജ്വല തുടക്കം.

നാദാപുരം ഏരിയാതല അക്ഷരോത്സവം വളയം യു.പി. സ്കൂളിൽ വെച്ച് ജില്ലാ വൈസ് പ്രസിഡന്റ് പി. അഞ്ജന ഉദ്ഘാടനം ചെയ്തു. എം. ദേവിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എ. മോഹൻദാസ്, കെ.കെ. ദിനേശൻ, എം. ദിവാകരൻ തുടങ്ങി പ്രമുഖർ പങ്കെടുത്തു.

ടി. ശ്രീമേഷ്, കെ. സുധീർ, ടി.കെ. രഞ്ജിത്ത് കുമാർ എന്നിവരും ചടങ്ങിൽ സംസാരിച്ചു. കെ.എൻ. ദാമോദരൻ സ്വാഗതം ആശംസിച്ചു. സമാനമായ രീതിയിൽ വടകര ഏരിയാതല പരിപാടികൾ മണിയൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വെച്ചാണ് നടന്നത്.

പി.കെ. കൃഷ്ണദാസ് ഉദ്ഘാടനം നിർവ്വഹിച്ച ചടങ്ങിൽ ഏരിയാ പ്രസിഡന്റ് കൗശിക് ബാബു അധ്യക്ഷത വഹിച്ചു. കെ.വി. സത്യൻ, വി.ടി. ബാലൻ ഉൾപ്പെടെയുള്ളവർ സംസാരിച്ച ചടങ്ങിന് സി.വി. രവി സ്വാഗതവും ജെ.എസ്. ആൻലിയ നന്ദിയും രേഖപ്പെടുത്തി.

സമാപന സമ്മേളനവും വിജയികൾക്കുള്ള സമ്മാനദാനവും സി.പി.ഐ.എം ഏരിയാ സെക്രട്ടറി ടി.പി. ഗോപാലൻ നിർവ്വഹിച്ചു. വിവിധ വിഭാഗങ്ങളിലായി നടന്ന മത്സരങ്ങളിൽ മികവ് തെളിയിച്ച പ്രതിഭകളെ ജില്ലാതല അക്ഷരോത്സവത്തിലേക്ക് തിരഞ്ഞെടുത്തു.

എൽ.പി വിഭാഗത്തിൽ മലാല വിജയ്, അവനിജ, ഹൃഷാൻ എന്നിവരും യു.പി വിഭാഗത്തിൽ ആർ.ഡി. ധ്വനി, വൈഗ ഗിരീഷ്, പി. ആൻമിയ എന്നിവരും വിജയികളായി.

ഹൈസ്കൂൾ വിഭാഗത്തിൽ ആർ. റോയ, ലാമിയ, എസ്.എസ്. ശ്രീനിധി എന്നിവരും ഹയർ സെക്കൻഡറി വിഭാഗത്തിൽ നിലോഫർ ബിന്ദ്, വൈഗ അജയ്, സി.പി. കർണ്ണിക എന്നിവരും അടുത്ത ഘട്ടത്തിലേക്ക് യോഗ്യത നേടി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/358655/balasangham-akshorotsavam-gets-off-to-a-brilliant-start-in-nadapuram)