---
title: "വളയം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപക നിയമനം: അഭിമുഖം മെയ് 30-ന്"
english_title: "Teacher recruitment at Valayam Govt. Higher Secondary School"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/358657/teacher-recruitment-at-valayam-govt-higher-secondary-school"
published_at: "2026-05-11T09:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0156efab2fb_nada2.jpg"
keywords: []
---

# വളയം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപക നിയമനം: അഭിമുഖം മെയ് 30-ന്

> **Lead Summary:** **വളയം: [ ** വളയം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വിവിധ വിഷയങ്ങളിൽ നിലവിലുള്ള അധ്യാപക ഒഴിവുകളിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു.

## Article Content

**വളയം: [ ** വളയം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വിവിധ വിഷയങ്ങളിൽ നിലവിലുള്ള അധ്യാപക ഒഴിവുകളിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു.

ഹയർ സെക്കൻഡറി വിഭാഗത്തിൽ മാത്തമാറ്റിക്സ്, ഇംഗ്ലീഷ്, കംപ്യൂട്ടർ ആപ്ലിക്കേഷൻ, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, പൊളിറ്റിക്കൽ സയൻസ് എന്നീ വിഷയങ്ങളിലാണ് സീനിയർ അധ്യാപകരെ ആവശ്യമുള്ളത്.

കൂടാതെ ഹിസ്റ്ററി, ഇക്കണോമിക്സ്, ജോഗ്രഫി, മാത്സ് എന്നീ വിഷയങ്ങളിൽ ജൂനിയർ അധ്യാപകരുടെയും ഒഴിവുകളുണ്ട്. യോഗ്യരായ ഉദ്യോഗാർത്ഥികൾക്കുള്ള അഭിമുഖം മെയ് 30-ന് രാവിലെ 11 മണിക്ക് സ്കൂൾ ഓഫീസിൽ വെച്ച് നടക്കും.

താല്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം നിശ്ചിത സമയത്ത് സ്കൂളിൽ ഹാജരാകേണ്ടതാണ്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/358657/teacher-recruitment-at-valayam-govt-higher-secondary-school)