---
title: "ജെ.സി.ഐ കല്ലാച്ചിയും മർച്ചന്റ് അസോസിയേഷനും സംയുക്തമായി നേത്ര പരിശോധന ക്യാമ്പ് നടത്തി"
english_title: "Free eye check-up camp organized"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/358670/free-eye-check-up-camp-organized"
published_at: "2026-05-11T10:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0165918540c_NADA5.jpg"
keywords: []
---

# ജെ.സി.ഐ കല്ലാച്ചിയും മർച്ചന്റ് അസോസിയേഷനും സംയുക്തമായി നേത്ര പരിശോധന ക്യാമ്പ് നടത്തി

> **Lead Summary:** **നാദാപുരം: [**[ ]ജെ.സി.ഐ കല്ലാച്ചിയും പാറക്കടവ് മർച്ചന്റ് അസോസിയേഷനും പുത്തലത്ത് ഐ ഹോസ്പിറ്റലുമായി സഹകരിച്ച് സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി.

## Article Content

**നാദാപുരം: [**[ ]ജെ.സി.ഐ കല്ലാച്ചിയും പാറക്കടവ് മർച്ചന്റ് അസോസിയേഷനും പുത്തലത്ത് ഐ ഹോസ്പിറ്റലുമായി സഹകരിച്ച് സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി.

നൂറിലധികം ആളുകൾ പങ്കെടുത്ത ക്യാമ്പ് സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ സി.കെ. ജമില ഉദ്ഘാടനം ചെയ്തു. ജെ.സി.ഐ കല്ലാച്ചി പ്രസിഡന്റ് ഷബാന എൻ.കെ. അധ്യക്ഷത വഹിച്ച ചടങ്ങിൽ മർച്ചന്റ് അസോസിയേഷൻ സെക്രട്ടറി ലത്തീഫ് പെട്ടിന്റവിട സ്വാഗതം ആശംസിച്ചു.

ഡോ. അബൂബക്കർ കടവത്തൂർ, അഫ്‌സൽ റാസ്കോ, ഷാന നാസർ, ഇസ്‌മായിൽ, ശ്രീജേഷ്, ജനിഷ, സമീന ടീച്ചർ, യൂ ന്യൂസ്, രജീഷ് കെ.പി., മുഹമ്മദ് നസിൽ, ശാദിൻ, മുഹമ്മദ് ഷെസിൽ, സ്നിയ തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.

പരിപാടിയുടെ ഭാഗമായി പരിശോധനയ്ക്ക് എത്തിയവർക്ക് ആവശ്യമായ നിർദ്ദേശങ്ങളും തുടർചികിത്സാ സൗകര്യങ്ങളും ലഭ്യമാക്കി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/358670/free-eye-check-up-camp-organized)