---
title: "കെട്ടിടത്തിന് നാശനഷ്ടം; നാദാപുരത്ത് കനത്ത മഴയിൽ മതിൽ ഇടിഞ്ഞുവീണ് മദ്റസ കെട്ടിടത്തിന് കേടുപാടുകൾ"
english_title: "Madrasa building damaged after wall collapses in rain"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/358922/madrasa-building-damaged-after-wall-collapses-in-rain"
published_at: "2026-05-12T14:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a02e624532b8_nada8.jpg"
keywords: []
---

# കെട്ടിടത്തിന് നാശനഷ്ടം; നാദാപുരത്ത് കനത്ത മഴയിൽ മതിൽ ഇടിഞ്ഞുവീണ് മദ്റസ കെട്ടിടത്തിന് കേടുപാടുകൾ

> **Lead Summary:** **നാദാപുരം: [**[ ] നാദാപുരത്ത് പെയ്ത കനത്ത മഴയിൽ മതിൽ ഇടിഞ്ഞുവീണ് മദ്റസ കെട്ടിടത്തിന് കേടുപാടുകൾ സംഭവിച്ചു. നരിപ്പറ്റയിൽ പ്രവർത്തിക്കുന്ന സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന് കീഴിലുള്ള ദാറുൽ ഈമാൻ മദ്റസയിലാണ് അപകടമുണ്ടായത്.

## Article Content

**നാദാപുരം: [**[ ] നാദാപുരത്ത് പെയ്ത കനത്ത മഴയിൽ മതിൽ ഇടിഞ്ഞുവീണ് മദ്റസ കെട്ടിടത്തിന് കേടുപാടുകൾ സംഭവിച്ചു. നരിപ്പറ്റയിൽ പ്രവർത്തിക്കുന്ന സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന് കീഴിലുള്ള ദാറുൽ ഈമാൻ മദ്റസയിലാണ് അപകടമുണ്ടായത്.

കഴിഞ്ഞദിവസമുണ്ടായ ശക്തമായ മഴയെത്തുടർന്ന് മദ്റസയുടെ പിൻഭാഗത്തെ മതിലാണ് തകർന്നു വീണത്. മതിൽ വീണ ആഘാതത്തിൽ മദ്റസ കെട്ടിടത്തിന്റെ ജനലുകൾ അടർന്നു മാറുകയും ചുമരിന് വിള്ളലുകൾ ഉൾപ്പെടെയുള്ള നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു.

അപകടവിവരമറിഞ്ഞ് നാദാപുരം ഗ്രാമപഞ്ചായത്ത് അംഗം ആയിഷ ഗഫൂർ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. കനത്ത മഴ തുടരുന്നത് പ്രദേശത്ത് ആശങ്ക പടർത്തുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/358922/madrasa-building-damaged-after-wall-collapses-in-rain)