---
title: "ലേബർ കോഡിന്റെ പകർപ്പ് കത്തിച്ചു; നാദാപുരത്ത് സിഐടിയു പ്രതിഷേധം"
english_title: "CITU protest in Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/359068/citu-protest-in-nadapuram"
published_at: "2026-05-13T10:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0409c28dccf_nada2.jpg"
keywords: []
---

# ലേബർ കോഡിന്റെ പകർപ്പ് കത്തിച്ചു; നാദാപുരത്ത് സിഐടിയു പ്രതിഷേധം

> **Lead Summary:** **നാദാപുരം:[ **[ ] കേന്ദ്ര സർക്കാരിന്റെ ജനാധിപത്യ-തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സിഐടിയു ഇരിങ്ങന്നൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു.

## Article Content

**നാദാപുരം:[ **[ ] കേന്ദ്ര സർക്കാരിന്റെ ജനാധിപത്യ-തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സിഐടിയു ഇരിങ്ങന്നൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു.

പ്രതിഷേധത്തിന്റെ ഭാഗമായി ലേബർ കോഡിന്റെ പകർപ്പുകൾ പ്രവർത്തകർ പരസ്യമായി കത്തിച്ചു. സിഐടിയു നാദാപുരം ഏരിയ സെക്രട്ടറി ടി. അനിൽകുമാർ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു.

കെ. ബൈജു അധ്യക്ഷത വഹിച്ച ചടങ്ങിൽ ടി.പി. പുരുഷു സംസാരിച്ചു. എം. രാജൻ സ്വാഗതമാശംസിച്ചു. തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് നേതാക്കൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/359068/citu-protest-in-nadapuram)